27 December Friday

ഇത്‌ മധുസൂദനന്റെ
പ്രിയപ്പെട്ട ചിത്രം

ഇക്ബാൽ ഇല്ലത്തുപറമ്പിൽUpdated: Sunday Nov 24, 2024
കാഞ്ഞിരപ്പള്ളി
പതിറ്റാണ്ടുകൾ നീണ്ട ചിത്രകലാ സപര്യയിൽ ഏറ്റവും പ്രിയപ്പെട്ട ഒന്ന്‌ യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ്‌ വി വി മധുസൂദനൻ. ചൊവ്വാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്ന സീതാറാം യെച്ചൂരി ഭവനിൽ(സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ പുതിയ ഓഫീസ്‌) സ്ഥാപിക്കുന്ന സീതാറാം യെച്ചൂരിയുടെ എണ്ണച്ഛായ ചിത്രം വരച്ചുനൽകിയത് വി വി മധുസൂദനനാണ്. 
നാലടി നീളത്തിൽ മൂന്നരയടി വീതിയുണ്ട്‌ ചിത്രത്തിന്‌. 25 ദിവസം കൊണ്ടാണ് ഇത് വരച്ചത്‌. 30,000 രൂപയോളം സ്വന്തമായി ചെലവിട്ടാണ് ചിത്രം ഒരുക്കിയത്‌. ഏന്തയാർ ജെ ജെ മർഫി സ്കൂളിൽ 36 വർഷം ചിത്രകലാ അധ്യാപകനായിരുന്ന ഇദ്ദേഹം കെഎസ്ടിഎയുടെ സജീവ പ്രവർത്തകനായിരുന്നു. സിപിഐ എം കാഞ്ഞിരപ്പള്ളി നോർത്ത് ലോക്കൽ കമ്മിറ്റിയിലെ തുമ്പമട ബ്രാഞ്ചംഗമാണ്‌.മർഫി സായിപ്പിന്റെയും ഏന്തയാർ ജെ ജെ മർഫി സ്കൂളിൽനിന്ന്‌ വിരമിച്ച ഹെഡ്മാസ്റ്റർമാരുടെ ഉൾപ്പെടെ ഇതിനകം വരച്ചത്‌ നിരവധി ചിത്രങ്ങൾ. മൈസൂർ യൂണിവേഴ്സിറ്റിയിൽനിന്ന്‌ ചിത്രകലാ പരീക്ഷയിൽ ഒന്നാംറാങ്ക്‌ നേട്ടവുമുണ്ട്‌. 2,000ത്തിൽ മികച്ച ‘സ്‌കൗട്ടിനുള്ള പ്രധാനമന്ത്രിയുടെ അവാർഡും 2019ൽ നാഷണൽ ഫെഡറേഷൻ ടീച്ചേഴ്സിന്റെ ഗുരുശ്രേഷ്ട അവാർഡും ലഭിച്ചു. ഇപ്പോൾ കോട്ടയത്തെ സ്കൂളിൽ താൽക്കാലിക അധ്യാപകനാണ്‌. കാഞ്ഞിരപ്പള്ളി തമ്പലക്കാട് വാരിക്കാട്ട് വീട്ടിൽ താമസം. ഭാര്യ: കെ കെ രജനി. മക്കൾ: ഹരിപ്രസാദ്, കൃഷ്ണപ്രസാദ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top