24 November Sunday

സർക്കാർ ഭൂമിയിലെ 
കൈയേറ്റം ഒഴിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024
കാഞ്ഞിരപ്പള്ളി
കോലഹലമേട്ടിലെ അഞ്ചേക്കറോളം അനധികൃത കെെയേറ്റം റവന്യൂ-, പൊലീസ് സംയുക്ത നടപടികളിലൂടെ ഒഴിപ്പിച്ച് ഭൂമി തിരിച്ചുപിടിച്ചു. കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ വില്ലേജിൽ കോലാഹലമേട് ഭാഗത്ത് 6, 9 റീ സർവേ നമ്പരുകളിൽപ്പെട്ട ഭൂമിയിലെ കൈയേറ്റമാണ് ഒഴിപ്പിച്ചത്. ഇവിടെ സർക്കാർ വക ഭൂമിയെന്ന ബോർഡും സ്ഥാപിച്ചു.  
കാഞ്ഞിരപ്പള്ളി തഹസിൽദാർ കെ എം ജോസുകുട്ടി, ഭൂരേഖാ തഹസിൽദാർ പി എസ് സുനിൽ കുമാർ, മുണ്ടക്കയം എസ്എച്ച്
ഒ എം ആർ രാകേഷ് കുമാർ, ഡെപ്യൂട്ടി തഹസിൽദാർ ജോജോ വി സെബാസ്റ്റ്യൻ, കൂട്ടിക്കൽ വില്ലേജ് ഓഫീസർ ഷിധ ഭാസ്കർ, താലൂക്ക് സർവേയർ അജിത്കുമാർ എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ അനധികൃത കെെയേറ്റം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്തുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top