24 December Tuesday
നാടെങ്ങും ക്രിസ്‌മസ്‌ ആരവം

വര്‍ണരാജികൾ വിടരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 24, 2024

പുൽക്കുടിലിൽ കാലിത്തൊട്ടിലിൽ കൗതുകത്തോടെ പുൽക്കൂട്ടിൽ നോക്കുന്ന കുട്ടി, കോട്ടയം ഇല്ലിക്കലിൽ നിന്നുള്ള ചിത്രം

കോട്ടയം
താരകങ്ങൾ താഴെവന്നു, ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ നാൾ പടിവാതിൽക്കലെത്തി. നാടാകെ ക്രിസ്‌മസ്‌ ആഘോഷത്തിൽ. പ്രതീക്ഷയുടെ വെളിച്ചം വീശുന്ന നക്ഷത്രങ്ങൾ തൂക്കിയും പുൽക്കൂട്‌ ഒരുക്കിയും സ്‌നേഹസമ്മാനങ്ങൾ കൈമാറിയും ക്രിസ്‌മസ്‌ ദിനം ആഘോഷമാക്കാനുള്ള ഒരുക്കങ്ങളാണ്‌ എല്ലായിടത്തും. കേക്ക്‌ മുറിച്ചും പടക്കം പൊട്ടിച്ചും ആഘോഷങ്ങൾ ഗംഭീരം. പാതിരാ കുർബാനയടക്കം ചടങ്ങുകൾക്കുള്ള തയ്യാറെടുപ്പിലാണ്‌ പള്ളികൾ. ദീപാലംകൃതമായ പള്ളികളും സ്ഥാപനങ്ങളും കാണാനെത്തുന്നവരും നിരവധി. ജനം ഒഴുകിയതോടെ രാത്രിയും നഗരങ്ങളിൽ തിരക്കായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top