10 September Tuesday

കുന്നോളം വളർന്ന്‌ 
‘കുന്നേൽ ആശുപത്രി’

വെബ് ഡെസ്‌ക്‌Updated: Tuesday Apr 25, 2023

മന്ത്രി വീണ ജോർജ് ഇന്ന്‌ നാടിന് സമർപ്പിക്കുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗസമുച്ചയം

കാഞ്ഞിരപ്പള്ളി
കിഴക്കൻ കേരളത്തിലെ ആദ്യകാല ആതുരാലയമായ കുന്നേൽ ആശുപത്രി എന്ന പേരിൽ അറിയപ്പെടുന്ന കാത്തിരപ്പള്ളി ജനറൽ ആശുപത്രിക്ക് ഇത് അഭിമാന നിമിഷം.
15 കോടി രൂപ ചെലവിൽ പുതുതായി പണി തീർത്ത അത്യാഹിത വിഭാഗ സമുച്ചയം  രാവിലെ ഒൻപതിന്  നാടിന്  സമർപ്പിക്കും. ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് അധ്യക്ഷനാകും.
ആശുപത്രി പ്രവർത്തന രംഗത്ത് 125 വർഷം പിന്നിടുകയാണ്‌.  ഏഴരയേക്കർ സ്ഥലത്ത്‌ വ്യാപിച്ചു കിടക്കുന്ന ആശുപത്രി സമുച്ചയത്തിൽ ആധുനിക രീതിയലുള്ള എല്ലാവിധ ചികിത്സാ സംവിധാനവും ഒരുങ്ങുകയാണ്‌.   കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽനിന്നായി ദിനംപ്രതി ശരാശരി 1500 ലേറെ രോഗികൾ ചികിത്സ തേടി ഇവിടെ എത്തുന്നുണ്ട്. 
അഞ്ച് നിലകളിലായി 15 കോടി ചെലവഴിച്ചാണ് പുതിയ കെട്ടിട്ടം നിർമിച്ചിരിക്കുന്നത്. ആദ്യത്തെ നിലയിൽ അത്യാഹിത വിഭാഗം, ഫാർമസി,
രണ്ടാം നിലയിൽ ഒപി വിഭാഗം, മൂന്നാമത്തെ നിലയിൽ വാർഡുകൾ,
നാലാം നിലയിൽ ശസ്ത്രക്രിയ വിഭാഗം, അഞ്ചാം നിലയിൽ ഓഫീസുകൾ എന്നിങ്ങനെയാണ് പ്രവർത്തിക്കുന്നത്‌. ഉദ്‌ഘാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയായതായി പ്രോഗാം കമ്മിറ്റി കൺവീനർ വി ജി  ലാൽ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ആന്റണി മാർട്ടിൻ എന്നിവർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top