05 November Tuesday

രാജേഷ്‌ പറയും 
ഔട്ട്‌ ആണോ എന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024
ചങ്ങനാശേരി
ചങ്ങനാശേരി പുഴവാത് സ്വദേശി രാജേഷ് പിള്ള ഇനി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിക്കും. ഈ പദവിയിലെത്തുന്ന ആദ്യ ചങ്ങനാശേരിക്കാരനാണ്‌ പുഴവാത് കൊട്ടാരം അമ്പലത്തിനുസമീപം രഞ്ജിനി വീട്ടിൽ രാജേഷ്‌. 
ആദ്യം നിയന്ത്രിച്ച അന്താരാഷ്ട്ര മത്സരം ഈ 16-നായിരുന്നു. തൊട്ടടുത്ത ദിവസം രണ്ടാമത്തെ മത്സരത്തിലും അമ്പയറായി. ടി-20യിൽ കെനിയയും നൈജീരിയയും തമ്മിലുള്ള മത്സരമാണ് നിയന്ത്രിച്ചത്. 28 വർഷമായി ടെലികോം മേഖലയിൽ പ്രവർത്തിക്കുന്ന അദ്ദേഹം 15 രാജ്യങ്ങളിൽ ജോലിചെയ്തു. അവിടെയെല്ലാം രാജേഷ്‌ ക്രിക്കറ്റുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിച്ചു. ഇന്ത്യ, യുകെ, തായ്‌ലാൻഡ്, സൗത്ത് ആഫ്രിക്ക, നെതർലാൻഡ്, നൈജീരിയ, റുവാൺഡ, കെനിയ, ടാൻസാനിയ എന്നീ രാജ്യങ്ങളിൽ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. രവീന്ദ്രനാഥപിള്ളയുടെയും ലതാപിള്ളയുടെയും മകനാണ്. അനിതാ രാജേഷാണ് ഭാര്യ. മക്കൾ: എൻജിനീയറിങ് വിദ്യാർഥി ആദിത്യാ പിള്ള, എട്ടാംക്ലാസ്സ് വിദ്യാർഥി മേധാ പാർവതി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top