04 December Wednesday

10 വേദികളിൽ ഇന്ന് മുതൽ ആരോഗ്യചർച്ച

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024
കോട്ടയം
ഇനിയുള്ള രണ്ട്‌ നാൾ അക്ഷരനഗരി കേരളത്തിന്റെ ആരോഗ്യമേഖലയുടെ സമഗ്രവികസന ചർച്ചകൾക്ക്‌ വേദിയാകും. എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്താരാഷ്ട്ര കേരളപഠന കോൺഗ്രസിന്റെ മുന്നോടിയായുള്ള ആരോഗ്യസെമിനാർ കോട്ടയം സിഎംഎസ്‌ കോളേജിൽ നടക്കും. 10 വേദികളിലായാണ്‌ ആരോഗ്യമേഖലയെ സമഗ്രമായി വിശകലംചെയ്യുന്ന സംവാദങ്ങൾ സംഘടിപ്പിക്കുന്നത്‌. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി തുടങ്ങി വിവിധ ചികിത്സാമേഖലകളും പുത്തൻ ഗവേഷണങ്ങളും നയങ്ങളുമെല്ലാം ഉൾപ്പെടുന്ന ചർച്ചകൾക്കാണ്‌ 25, 26 തീയതികളിൽ നടക്കുന്നത്‌. കേരളത്തിലെ എല്ലാ രാഷ്ട്രീയപാർടികളുടെയും വിദഗ്‌ധരുടെയും പങ്കാളിത്തത്തോടെ നവകേരള നിർമിതിക്കായുള്ള ആശയങ്ങൾ രൂപീകരിക്കുകയാണ് പഠന കോൺഗ്രസിന്റെ ലക്ഷ്യം. സെമിനാറിൽ ഉയർന്നുവരുന്ന ചർച്ചകൾ പഠനകോൺഗ്രസിലെ ചർച്ചകൾക്ക്‌ ആധാരമാകും. ജനസംഖ്യാവ്യതിയാനവും മുതിർന്ന പൗരന്മാരുടെ ആരോഗ്യപ്രശ്‌നങ്ങളും, ആരോഗ്യവും ഭൂമിയും, മാനസികാരോഗ്യം, ആരോഗ്യസർവകലാശാലയും ആരോഗ്യ വിദ്യാഭ്യാസവും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണം, വൈദ്യഗവേഷണം, ആരോഗ്യനിയമങ്ങൾ, കോവിഡും കോവിഡാനന്തര പ്രശ്‌നങ്ങളും, ആരോഗ്യനയങ്ങൾ: ആസൂത്രണവും ഭരണപ്രക്രിയയും, അപകടങ്ങൾ –- ട്രോമ കെയർ, ദന്താരോഗ്യം, ഡിജിറ്റൽ ഹെൽത്ത്‌, തദ്ദേശസ്ഥാപനങ്ങളും ആരോഗ്യമേഖലയും, ഹെൽത്ത്‌ ഫിനാൻസ്‌, ഹെൽത്ത്‌ ഇൻഷുറൻസ്‌, ആരോഗ്യവും ഔഷധമേഖലയും, ആയുഷ്, പ്രാഥമികാരോഗ്യം തുടങ്ങിയ പൊതുവിഷയങ്ങൾ ചർച്ച ചെയ്യും. 30 സമ്മേളനങ്ങളിലായി 150ൽപരം പ്രബന്ധങ്ങൾ അവതരിപ്പിച്ച് പൊതുചർച്ചക്ക്‌ വിധേയമാക്കും. ചർച്ചകൾ സമാപന പൊതുസമ്മേളനത്തിൽ ക്രോഡീകരിക്കും. ഇതിനെ ആസ്‌പദമാക്കിയാകും  ആരോഗ്യമേഖലയെപ്പറ്റി അഞ്ചാം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിലെ ചർച്ചകൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top