23 December Monday
7.40 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കി

പ്രൗഢിയോടെ മെഡിക്കൽ കോളേജ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

കോട്ടയം മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികscribus_temp_CkCളുടെ ഉദ്ഘാടനം മന്ത്രി വീണ ജോർജും മന്ത്രി വി എൻ വാസവനും ചേർന്ന് നിർവഹിക്കുന്നു

കോട്ടയം 
ചികിത്സാസൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളും മെച്ചപ്പെടുത്തി വികസനത്തിന്റെ പുതിയതലങ്ങളിൽ കോട്ടയം മെഡിക്കൽ കോളേജ്‌. മികവിന്റെ പുതിയഘട്ടത്തിലേക്ക്‌ കടക്കുന്ന ആശുപത്രിയിൽ 7.40 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയായി. 6.40 കോടി ചെലവിൽ അടിസ്ഥാനസൗകര്യ വികസനത്തിനും ചികിത്സാസൗകര്യങ്ങൾക്കുമായി 10 പദ്ധതികൾ പൂർത്തിയായി. കൂടാതെ ജോൺ ബ്രിട്ടാസ്‌ എംപിയുടെ ആസ്‌തിവികസന ഫണ്ടിൽനിന്ന്‌ അനുവദിച്ച ഒരുകോടി രൂപ ചെലവിട്ട്‌ വാങ്ങിയ നവീന ഉപകരണങ്ങളും പ്രവർത്തനസജ്ജമായി. 99.30 ലക്ഷം രൂപ ചെലവിൽ  പ്രധാന പ്രവേശനകവാടം നിർമിക്കും.
സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ ഏരിയ(42.15 ലക്ഷം), ഡോണർ ഫ്രണ്ട്‌ലി ബ്ലഡ്‌ സെന്ററും പിജി റിസർച്ച്‌ യൂണിറ്റും(88 ലക്ഷം), ഗൈനക്കോളജി ബ്ലോക്കിലെ ബൈസ്‌റ്റാൻഡർ കാത്തിരിപ്പ്‌ കേന്ദ്രം(25 ലക്ഷം), കാഷ്വാൽറ്റി ബ്ലോക്കിൽ ലിഫ്‌റ്റും ലിഫ്‌റ്റ്‌ ടവറും(1.83 കോടി), സൂപ്രണ്ട്‌ ഓഫീസ്‌ അനക്‌സ്‌(50 ലക്ഷം), ഡീസൽ ജനറേറ്റർ, ട്രാൻസ്‌ഫോമർ(1.54 കോടി), ആധുനിക ഉപകരണങ്ങൾ(2.46 കോടി), നവീകരിച്ച ഒപി വിഭാഗങ്ങൾ(1.2 കോടി) എന്നിങ്ങനെയാണ്‌ പ്രധാന പദ്ധതികൾ. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ്‌ ഇവ പൂർത്തിയാക്കിയത്‌. സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ ഏരിയയിൽ മാനസികരോഗ വിഭാഗത്തിലെത്തുന്നവർക്ക്‌ വിനോദകേന്ദ്രം, ക്ലിനിക്കുകൾ, പഠനസൗകര്യങ്ങൾ എന്നിവയുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top