27 October Sunday

ഈ അഡ്രസിന്‌ പിൻകോഡില്ല 
ലാൻഡ്‌മാർക്ക്‌ മാത്രം മതി

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024
കോട്ടയം
"നിങ്ങളൊരിക്കലും അവരെ എതിർത്തുനിക്കാൻ പോകരുത്‌ സർ' മേളയിൽ കപ്പെടുക്കാൻ വരുന്നവരോട്‌ കണ്ടുനിൽക്കുന്നവരുടെ ഉപദേശമാണ്‌. വീറും വാശിയും പൊരുതിയ പകലിൽ രണ്ടാം ദിനം സമാപിച്ചപ്പോൾ കോട്ടയ്‌ക്ക് ഇളക്കംതട്ടാതെ കവചംതീർത്ത് ഈരാറ്റുപേട്ട മുന്നിലെത്തി. 180.5 പോയിന്റുമായാണ്‌ ഈരാറ്റുപേട്ട സബ്ജില്ല ഒന്നാംസ്ഥാനം നിലനിർത്തിയത്‌. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പാലാ 172 പോയിന്റുമായി രണ്ടാമതെത്തി. 125 പോയിന്റുമായി കാഞ്ഞിരപ്പള്ളിയാണ്‌ മൂന്നാമത്‌. പേട്ടയുടെ കോട്ടയ്‌ക്ക്‌ കാവൽക്കാരായ പൂഞ്ഞാർ എസ്എംവി എച്ച്എസ് തന്നെയാണ് 143.5 പോയിന്റുകളുമായി സ്കൂൾതലത്തിൽ ഒന്നാമത്‌. 87 പോയിന്റുമായി പാലാ സെന്റ്‌ തോമസ്‌ എച്ച്‌എസ്‌എസ്‌ രണ്ടാമതും 38 പോയിന്റുകൾ നേടി മുരിക്കുംവയൽ ഗവ. വി എച്ച്‌എസ്‌എസ്‌ മൂന്നാമതുമാണ്‌. 20 സ്വർണവും 17 വെള്ളിയും 12 വെങ്കലവുമാണ്‌ ഈരാറ്റുപേട്ട നേടിയത്‌. പാലാ 18 സ്വർണവും 19 വെള്ളിയും 11 വെങ്കലവും, കാഞ്ഞിരപ്പള്ളി 14 സ്വർണവും 10 വെള്ളിയും 14 വെങ്കലവും നേടി. സ്‌കൂൾ തലത്തിൽ പൂഞ്ഞാർ എസ്‌എംവി 18 സ്വർണവും 15 വെള്ളിയും ഒമ്പത്‌ വെങ്കലവും നേടിയാണ് ഒന്നാമതെത്തിയത്‌. പാലാ സെന്റ്‌ തോമസ്‌ എച്ച്‌എസ്‌എസ്‌ 10 സ്വർണവും 10 വെള്ളിയും ഏഴു വെങ്കലവും മുരിക്കുംവയൽ ഗവ. വിഎച്ച്‌എസ്‌എസ്‌ ആറ്‌ സ്വർണവും അഞ്ച്‌ വെങ്കലവും നേടി. 33 മത്സരങ്ങളാണ്‌ വ്യാഴാഴ്‌ച നടന്നത്‌. മഴമൂലം മാറ്റിവച്ച മത്സരങ്ങൾ വെള്ളിയാഴ്‌ച നടത്തും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top