22 December Sunday

ഫ്രം കാന്തല്ലൂർ

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

 പാലാ

സീനിയർ വിഭാഗം പെൺകുട്ടികളുടെ മൂന്ന്‌ കിലോമീറ്റർ നടത്തത്തിൽ ഒന്നാംസ്ഥാനം നേടിയത്‌ കാന്തല്ലൂരുകാരിയാണ്‌. പൂഞ്ഞാർ എസ്‌എംവി എച്ച്‌എസിലെ പ്ലസ്‌ടു വിദ്യാർഥിയായ നിവേദ നാഗരാജാണ്‌ നടന്ന്‌ സ്വർണം നേടിയത്‌. കുട്ടിക്കാലം മുതലേ കാന്തല്ലൂരിലെ കുന്നും മലയും കാടും കയറിയിറങ്ങിയത്‌ മത്സരത്തിന്‌ ഏറെ സഹായകമായതായി നിവേദ പറഞ്ഞു. സ്‌പോർട്‌സിനോടുള്ള അതീവ താൽപ്പര്യൽമാണ്‌ നിവേദയെ രണ്ടുവർഷം മുമ്പ്‌ പൂഞ്ഞാറിലെത്തിച്ചത്‌. കർഷകത്തൊഴിലാളികളായ കാന്തല്ലൂർ കീഴാന്തൂർ നാഗരാജിന്റെയും ഓമനയുടെയും മകളാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top