22 December Sunday

അമ്മയാണ്‌ ഏറ്റവും വലിയ പോരാളി

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

പാലാ സെന്റ് തോമസ് എച്ച്എസ്എസിലെ മിലൻ സാബു അമ്മ ഷീജ സാബു, സഹോദരി 
മെൽവ മേരി സാബു, സഹോദരൻ മെൽബിൻ സാബു എന്നിവരോടൊപ്പം 
മത്സരഫലം അറിഞ്ഞശേഷം സന്തോഷം പങ്കുവെയ്ക്കുന്നു

 പാലാ

പോൾവാൾട്ടിൽ സംസ്ഥാന റെക്കോഡ്‌ മറികടന്ന പ്രകടനവുമായാണ്‌ മിലൻ സാബു സ്വണം നേടിയത്‌. അർബുദം വേട്ടയാടുമ്പോഴും മകന്റെ മിന്നുംനേട്ടത്തിന് സാക്ഷിയാകാൻ അമ്മ ഷീജയെത്തിയത്‌ മേളയിലെ ആർദ്രത നിറഞ്ഞ കാഴ്‌ചയായി. ജൂനിയർ ആൺകുട്ടികളുടെ സംസ്ഥാന റെക്കോഡായ 4.7 മീറ്റർ മറികടന്ന പ്രകടനത്തോടെ 4.10ലാണ് മിലൻ ഫിനിഷ് ചെയ്തത്. പാലാ സെന്റ്‌ തോമസ് എച്ച്എസ്എസിലെ പ്ലസ്‌വൺ വിദ്യാർഥിയാണ്. ഏറ്റുമാനൂർ കൊല്ലംപറമ്പിൽ പരേതനായ സാബുവാണ്‌ അച്ഛൻ. സഹോദരി മെൽബയും പോൾവാൾട്ട് താരമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top