കോട്ടയം
വീട്ടിൽ കിടന്നുറങ്ങാൻ അനുവദിക്കില്ലെന്നും റോഡിൽ ഇറക്കില്ലെന്നുമുള്ള കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ കൊലവിളി പ്രസംഗത്തിനെതിരെ കേരള കോൺഗ്രസ് എം നേതാവും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജോളി മടുക്കക്കുഴി പൊലീസിൽ പരാതി നൽകി.
ജില്ലാ പൊലീസ് മേധാവി, കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി എന്നിവർക്കാണ് പരാതി നൽകിയത്.
തന്നെ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് സുരേഷ് പറഞ്ഞതായി ജോളി പരാതിയിൽ പറയുന്നു. കോൺഗ്രസിന്റെ പരാതിയിൽ എടുത്ത കേസിൽ കഴിഞ്ഞ ദിവസം ജോളിക്ക് കോട്ടയം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..