കോട്ടയം
ക്രിസ്‌മസ് ആഘോഷത്തിന്റെ ആരവമാണ് നാടാകെ. വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം ദിവസങ്ങൾ മുമ്പേ നക്ഷത്രങ്ങൾ തൂങ്ങി. നാടും നഗരവും രാത്രിയിലടക്കം കരോൾഗാനങ്ങളിൽ മുങ്ങി. സാന്താക്ലോസുമാർ ആടിപ്പാടി വീടുകളിലെത്തി. കലാലയങ്ങൾ ആർത്തുപൊന്തിയ ആഘോഷങ്ങൾ പൂർത്തിയാക്കി. സ്ഥാപനങ്ങളും മറ്റും ആഘോഷങ്ങളുടെ തിരക്കിലാണ്.
തിരുപ്പിറവി കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും നടൊട്ടാകെ ആഘോഷിക്കുകയാണ്. ബുധനാഴ്‌ച വീടുകളിലും പള്ളികളിലും വിഭവസമൃദ്ധമായ വിരുന്നൊരുക്കും. ഓർത്തഡോക്‌സ്, യാക്കോബായ, സിഎസ്‌ഐ സഭകളുടെ നേതൃത്വത്തിലുള്ള പള്ളികളിൽ തിരുപ്പിറവി ശുശ്രൂഷകളും പാതിരാകുർബാനയും നടന്നു.
പാലാ സെന്റ് തോമസ് കത്തീഡ്രലിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശേരി സെന്റ് മേരീസ് മെത്രോപ്പോലീത്തൻ കത്തീഡ്രലിൽ ആർച്ച് ബിഷപ് മാർ തോമസ് തറയിൽ, കോട്ടയം ക്രിസ്‌തുരാജ കത്തീഡ്രലിൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് തുടങ്ങിയവർ തിരുപ്പിറവി കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു.ഫോട്ടോ: മനു വിശ്വനാഥ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..