10 September Tuesday

ജൂബിലിത്തിളക്കത്തിൽ 
വികസനനേട്ടം കൊയ്‌ത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 26, 2023

നാട്ടകം ഗവ. കോളേജിൽ സുവർണജൂബിലി ആഘോഷവും കെട്ടിട സമുച്ചയങ്ങളും മന്ത്രി ആർ ബിന്ദു ഉദ്ഘാടനംചെയ്യുന്നു.

 

കോട്ടയം
 ജില്ലയിലെ ഏക സർക്കാർ ആർട്സ് ആൻഡ് സയൻസ് കലാലയം സുവർണ ജൂബിലി ആഘോഷ നിറവിൽ. നാട്ടകം ഗവ. കോളേജിന്റെ ജൂബിലി ആഘോഷം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ബിന്ദു ഉദ്ഘാടനം ചെയ്തു. 14 കോടി രൂപ മുടക്കി കോളേജിൽ നിർമിച്ച അക്കാദമിക് ബ്ലോക്കിന്റെയും ലൈബ്രറി ബ്ലോക്കിന്റെയും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.  
  മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. തോമസ് ചാഴിക്കാടൻ എംപി, എംജി സർവകലാശാല വിസി ഡോ. സാബു തോമസ്, മുനിസിപ്പൽ കൗൺസിലർ ദീപ മോൾ, പ്രിൻസിപ്പൽ ഡോ.ആർ പ്രഗാഷ്,  ഡോആർ ബിന്ദു ബിന്ദു . സെനോ ജോസ് എന്നിവർ സംസാരിച്ചു. 
   1972ൽ മൂന്നുബിരുദ കോഴ്സുകളുമായി പ്രവർത്തനമാരംഭിച്ച  കോളേജിൽ ഇപ്പോൾ 10 ബിരുദ കോഴ്സുകളും ആറ്‌ ബിരുദാനന്ദ ബിരുദ കോഴ്സുകളും ആറ്‌ ഗവേഷണ പ്രോഗ്രാമുകളും  ഉണ്ട്‌. നാക്ക് അക്രഡിറ്റേഷനിൽ എ ഗ്രേഡ് നേടിയ കലാലയത്തിൽ 1300 ഓളം വിദ്യാർഥികൾ പഠിക്കുന്നു.  
 
വികസന നേട്ടത്തിന്  
പിന്നിൽ കിഫ്‌ബി 
 
കിഫ്ബി ധനസഹായത്തോടെ 8. 22 കോടി രൂപ ചെലവിട്ടാണ് അക്കാദമിക് ബ്ലോക്ക് പൂർത്തിയാക്കിയത്. 25 ക്ലാസ് മുറികളും 10 സ്റ്റാഫ്റൂകളും വകുപ്പ് മേധാവികൾക്ക് പ്രത്യേകം മുറികളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. 2.7 കോടി രൂപ മുടക്കിയാണ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിർമിച്ചത്. മൂന്നുകോടി രൂപയാണ് ലൈബ്രറി ബ്ലോക്കിന്റെ നിർമാണ ചെലവ്.  പൂർണമായും ഭിന്നശേഷി സൗഹൃദപരമായാണ് നിർമാണം. ഇത്തരം വിദ്യാർഥികൾക്കായി വീൽചെയർ സൗകര്യവും ഒരുക്കി . 200 പെൺകുട്ടികൾക്ക് താമസിക്കാവുന്ന ഹോസ്റ്റലിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്.
  നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ്‌ ഫ്രെയിം വർക്കിൽ  ആദ്യ 150 റാങ്ക് ബാൻഡിലാണ്‌ കോളേജിന്റെ സ്ഥാനം.  ജിയോളജി മ്യൂസിയം, അക്വേറിയം ഹൗസ്, ഹെർബൽ ആൻഡ് ബോട്ടാണിക്കൽ ഗാർഡൻ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഫിറ്റ്നസ് സെന്റർ, ഓൺലൈൻ ക്വസ്റ്റ്യൻ ബാങ്ക് സിസ്റ്റം തുടങ്ങിയവയും കോളജിന്റെ സവിശേഷതകളാണ്.ആർട്സ് ആൻഡ് സയൻസ് 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top