08 September Sunday

കാരിത്താസ് ആശുപത്രിയിൽ 'സഞ്ജീവനി' പദ്ധതി

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

‘സഞ്ജീവനി' പദ്ധതി കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ബിനു കുന്നത്ത് ഉദ്‌ഘാടനംചെയ്‌തപ്പോൾ

തെള്ളകം
ഫെഡറൽ ബാങ്ക്‌ ഇന്ത്യയിലുടനീളം നടപ്പാക്കുന്ന 'സഞ്ജീവനി' പദ്ധതിയിൽ പങ്കാളികളാകുന്ന ഇന്ത്യയിലെ മൂന്ന് ആശുപത്രികളിലൊന്നായി കാരിത്താസ് ആശുപത്രിയും. ഈ പദ്ധതിയിലൂടെ കാൻസർ രോഗികൾക്ക് സാമ്പത്തിക സഹായം നൽകുക എന്നതാണ് ലക്ഷ്യം.
കാരിത്താസിൽ ചികിത്സയിൽ ആയിരിക്കുന്ന അർഹതപ്പെട്ട 750 കാൻസർ രോഗികൾക്ക് ഒരാൾക്കു 20,000 രൂപ വീതം ഇളവ് നൽകാനാണ് ലക്ഷ്യമിടുന്നത്. രോഗനിർണയം, കാൻസർ ചികിത്സ, ശസ്ത്രക്രിയ എന്നിവ ഉൾപ്പെടെയുള്ള ഏത് ചികിത്സയ്ക്കും  ഇളവ് ലഭ്യമാണ്. ജൂലൈ പകുതിയോടെ ആരംഭിച്ച് മാർച്ച് 31 വരെയാണ്‌ പദ്ധതി കാലയളവ്‌.  
കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ബിനു കുന്നത്ത്, ജോയിന്റ് ഡയറക്ടർ ഡോ. ജോയ്‌സ് നന്ദിക്കുന്നേൽ, റേഡിയേഷൻ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് പ്രൊഫ. ഡോ. ജോസ് ടോം, മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് പ്രൊഫ. ഡോ. ബോബൻ തോമസ്, അസി. ജനറൽ മാനേജർ ഫിനാൻസ് ഇ വി ജ്യോതിഷ് കുമാർ എന്നിവരും ഫെഡറൽ ബാങ്ക്‌ സോണൽ ഹെഡ്‌(കോട്ടയം) നിഷ കെ ദാസ്, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്-കെ ടി  ജയചന്ദ്രൻ, അസോ. വൈസ് പ്രസിഡന്റ്- എച്ച്‌ ആർ സോണൽ(കോട്ടയം) നെബിൻ വി ജോസ്, സീനിയർ മാനേജർ അരുൺ ജൂഡ് ഡൊമിനിക് എന്നിവരും ചേർന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പദ്ധതി സംമ്പന്ധിച്ച്‌ വിവരങ്ങൾക്ക്‌ 9497713593 നമ്പറിൽ വിളിക്കണം. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top