22 December Sunday

സോജൻ ജോസഫിന് 
ജന്മനാടിന്റെ സ്‌നേഹാദരം

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024
നീണ്ടൂർ
യുകെയിൽ പാർലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ട സോജൻ ജോസഫിന് സ്വീകരണം ഒരുക്കി ജന്മനാട്. പൗരാവലിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്‌തു. നീണ്ടൂർ പ്രാവട്ടം എസ്‌എൻഡിപി ഹാളിൽ നടന്ന ചടങ്ങിൽ നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ പ്രദീപ്കുമാർ അധ്യക്ഷനായി.കെ ഫ്രാൻസിസ് ജോർജ് എംപി സംസാരിച്ചു. യുകെ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയായ സോജന് സംസ്ഥാന സർക്കാരിന്റെ ആദരവ് മന്ത്രി കൈമാറി. സോജന്റെ നേട്ടം എല്ലാ മലയാളിക്കും അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു. നാട് നൽകിയ ആദരവ് ഹൃദയത്തോട് ചേർത്തുപിടിക്കുന്നതായി സോജൻ ജോസഫ് പ്രതികരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top