പാലാ
കാർമേഘങ്ങൾ മൂടിക്കെട്ടിയ, കളിക്കളത്തിൽ തീപാറിയ പകലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കന്നിക്കിരീടവുമായി പാലായുടെ ‘പണി'. 21ാം റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ തുടർച്ചയായ നാലാം കിരീടം തേടിയെത്തിയ ഈരാറ്റുപേട്ടയുടെ കുത്തക തകർത്ത് ഓവറോൾ ചാമ്പ്യൻഷിപ് നേടി പാലാ ഉപജില്ല. 259 പോയിന്റ് നേടിയാണ് പാലാ പേട്ടയെ മറികടന്നത്. 27 സ്വർണവും 26 വെള്ളിയും 14 വെങ്കലവും പാലാ സ്വന്തം അക്കൗണ്ടിൽ എഴുതിച്ചേർത്തു. ആദ്യം മുതൽ മത്സരത്തിൽ ആധിപത്യം പുലർത്തിയ ഈരാറ്റുപേട്ട ഉപജില്ല അവസാനദിവസം രണ്ടാം സ്ഥാനത്തായി. 5.5 പോയിന്റുകളുടെ വ്യത്യാസത്തിൽ ഓവറോൾ നഷ്ടമായി. 253.5 പോയിന്റുകൾനേടി രണ്ടാമതെത്തി. 25 സ്വർണവും 27 വെള്ളിയും 16 വെങ്കലവും നേടി. 146 പോയിന്റുകളോടെ 15 സ്വർണവും 13 വെള്ളിയും 19 വെങ്കലവും നേടി കാഞ്ഞിരപ്പള്ളി ഉപജില്ല മൂന്നാമതെത്തി. പാലാ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തേൽ വിജയികൾക്ക് സമ്മാനം വിതരണംചെയ്തു. വെെസ് ചെയർപെഴ്സൺ ലീന സണ്ണി അധ്യക്ഷയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..