26 December Thursday

ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024
കുറവിലങ്ങാട് 
കുര്യനാട്‌ സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമാണം പൂർത്തിയായ ഇൻഡോർ സ്റ്റേഡിയവും ഓഡിറ്റോറിയവും ചൊവ്വാഴ്ച നടൻ ലാലു അലക്‌സ് ഉദ്‌ഘാടനം ചെയ്യും. സെന്റ് ആൻസ് ഇന്റർ സ്‌കൂൾ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റിന്റെ 23–--ാമത് മത്സരങ്ങൾ 26, 27, 28 തീയതികളിൽ പുതിയ സ്റ്റേഡിയത്തിൽ നടക്കും. വിവിധ വിഭാഗങ്ങളിലായി പതിനഞ്ചോളം ടീമുകൾ പങ്കെടുക്കും.
 രാവിലെ 10ന്‌  സിഎംഐ കോട്ടയം പ്രവിശ്യയുടെ പ്രൊവിൻഷ്യൽ ഫാ. എബ്രാഹം വെട്ടിയാങ്കൽ സ്റ്റേഡിയത്തിന്റെ ആശിർവാദകർമം നിർവഹിക്കും. കോർപറേറ്റ് മാനേജർ ഫാ. ബാസ്റ്റിൻ മംഗലത്തിൽ അധ്യക്ഷനാകും. സെന്റ് ആൻസ് ബാസ്റ്റക്കറ്റ്‌ബോൾ ടൂർണമെന്റ്‌ സ്‌കൂൾ മാനേജർ ഫാ. സ്റ്റാൻലി ചെല്ലിയിൽ ഉദ്ഘാടനംചെയ്യും. തുടർന്ന്  മാന്നാനം കെഇ കോളേജും മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജും തമ്മിലുള്ള സൗഹൃദമത്സരം നടക്കും. 29 ന് സിഎംഎ സഭയിലെ വിവിധ പ്രവിശ്യകൾ തമ്മിലുള്ള ഫാ. ബ്രൂണോക്കപ്പ് മത്സരങ്ങളും  നടക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top