22 December Sunday

കാർഗിൽ വിജയദിവസ 
രജതജൂബിലി ആഘോഷം

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

കാർഗിൽ വിജയദിവസ രജതജൂബിലി ആചരണത്തിന്റെ ഭാഗമായി കലക്ടറേറ്റ് അങ്കണത്തിലെ യുദ്ധസ്മാരകത്തിൽ കലക്ടർ ജോൺ വി സാമുവൽ പുഷ്പചക്രം അർപ്പിക്കുന്നു

കോട്ടയം
ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ നേതൃത്വത്തിൽ കാർഗിൽ വിജയദിവസ രജതജൂബിലിയും വിമുക്തഭടൻമാർക്കുള്ള ബോധവൽക്കരണവും സംഘടിപ്പിച്ചു. കലക്ടറേറ്റ് അങ്കണത്തിലെ യുദ്ധസ്മാരകത്തിൽ കലക്ടർ ജോൺ വി സാമുവൽ പുഷ്പചക്രം അർപ്പിച്ചു. എൻസിസി 16 കേരള ബറ്റാലിയൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മേജർ പി കെ ജോസഫ്, ഡിസിആർബി ഡിവൈഎസ്‌പി പി ജ്യോതികുമാർ, ജില്ലാ സൈനിക ക്ഷേമ ഓഫീസർ ഷീബ രവി എന്നിവരും പുഷ്പചക്രം അർപ്പിച്ചു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിമുക്തഭട ബോധവൽക്കരണ സെമിനാർ കലക്ടർ ജോൺ വി സാമുവൽ ഉദ്ഘാടനം ചെയ്തു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ലാൻസ് നായ്ക് പ്രദീപ്കുമാറിന്റെ അമ്മ സരളദേവി, ലാൻസ് നായിക് കെ സി സെബാസ്റ്റ്യന്റെ ഭാര്യ ആനി സെബാസ്റ്റ്യൻ എന്നിവരെ ആദരിച്ചു. കേണൽ ജഗ്‌ജീവ് അധ്യക്ഷനായി. സൈനികക്ഷേമ ഓഫീസർ ഷീബ രവി, ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡന്റ് ഷാജി പ്ലാത്തോട്ടം, സൈനികക്ഷേമ ഓഫീസ് ഹെഡ് ക്ലർക്ക് ജോജൻ വർഗീസ് എന്നിവർ സംസാരിച്ചു. 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top