19 December Thursday
ദേശാഭിമാനി അക്ഷരമുറ്റം സബ്‌ജില്ലാ മത്സരം നാളെ

അറിയാം... പോരാടാം...

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024
അറിവിന്റെ വിസ്‌മയ ജാലകം തുറക്കുന്ന ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സ്‌കൂൾതല മത്സരം പൂർത്തീകരിച്ച്‌ സബ്‌ജില്ലാ മത്സരത്തിലേക്ക്‌. സബ്‌ജില്ലാതല മത്സരം ബുധൻ രാവിലെ ഒമ്പതിന്‌ നടക്കും. ജില്ലയിൽ 13 കേന്ദ്രങ്ങളിലാണ്‌ മത്സരം. ഒക്‌ടോബർ 19ന്‌ ജില്ലാതല മത്സരവും, നവംബർ 23ന്‌ സംസ്ഥാനതല മത്സരവും നടക്കും. സ്‌കൂൾതല വിജയികളായ വിദ്യാർഥികൾ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം മത്സരദിവസം കൊണ്ടുവരണം. സ്‌കൂൾതല മത്സരത്തിന്റെ സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തവർക്ക്‌ മത്സരവേദിയിൽ സർട്ടിഫിക്കറ്റ്‌ ലഭിക്കും. 
 
സബ്‌ജില്ലാ കേന്ദ്രങ്ങളും ഉദ്‌ഘാടകരും 
ചങ്ങനാശേരി സബ്‌ജില്ല: ചങ്ങനാശേരി ഗവ.എച്ച്‌എസ്‌എസ്‌, ഉദ്‌ഘാടനം: എ വി റസൽ (സിപിഐ എം ജില്ലാ സെക്രട്ടറി), കറുകച്ചാൽ സബ്‌ജില്ല: പുളിക്കൽ കവല സെന്റ്‌ പോൾസ്‌ എച്ച്‌എസ്‌ വാഴൂർ, ഉദ്‌ഘാടനം: ഡോ. എൻ ജയരാജ്‌ (ഗവ. ചീഫ്‌ വിപ്പ്‌), കൊഴുവനാൽ സബ്‌ജില്ല: മറ്റക്കര എച്ച്‌എസ്‌എസ്‌, ഉദ്‌ഘാടനം: അഡ്വ. റെജി സക്കറിയ (എംജി സർവകലാശാല സിൻഡിക്കറ്റംഗം), ഈരാറ്റുപേട്ട സബ്‌ജില്ല: ഈരാറ്റുപേട്ട ഗവ. എച്ച്‌എസ്‌എസ്‌, ഉദ്‌ഘാടനം: പി ആർ അനുപമ, (ജില്ലാ പഞ്ചായത്ത്‌ അംഗം), ഏറ്റുമാനൂർ സബ്‌ജില്ല: ഏറ്റുമാനൂർ ഗവ. ബോയ്‌സ്‌ എച്ച്‌എസ്‌എസ്‌, ഉദ്‌ഘാടനം: ഡോ. കെ ജയചന്ദ്രൻ (എംജി സർവകലാശാല രജിസ്‌ട്രാർ), കാഞ്ഞിരപ്പള്ളി സബ്‌ജില്ല: പാറത്തോട്‌ ഗ്രേസി സ്‌മാരക എച്ച്‌എസ്‌, ഉദ്‌ഘാടനം: ഷൈല ജോസഫ്‌ (പ്രിൻസിപ്പൽ, കുറ്റിപ്ലാങ്ങാട്‌ ഗവ.എച്ച്‌എസ്‌എസ്‌), കോട്ടയം ഈസ്‌റ്റ്‌ സബ്‌ജില്ല: കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ്‌ എച്ച്‌എസ്‌, ഉദ്‌ഘാടനം: നിഷ ജോസ്‌ കെ മാണി (സാമൂഹ്യപ്രവർത്തക), കോട്ടയം വെസ്‌റ്റ്‌ സബ്‌ജില്ല: ചുങ്കം സിഎംഎസ്‌ കോളേജ്‌ എച്ച്‌എസ്‌എസ്‌, ഉദ്‌ഘാടനം: സാജു വർഗീസ്‌ ( ക്രൈംബ്രാഞ്ച്‌ ഡിവൈസ്‌പി), പാലാ സബ്‌ജില്ല: പാലാ മഹാത്മാഗാന്ധി ഗവ.എച്ച്‌എസ്‌എസ്‌, ഉദ്‌ഘാടനം: സാജു വി തുരുത്തേൽ (പാലാ നഗരസഭാ ചെയർമാൻ), രാമപുരം സബ്‌ജില്ല: വെള്ളിലാപ്പള്ളി സെന്റ്‌ ജോസഫ്‌ യുപിസ്‌കൂൾ, ഉദ്‌ഘാടനം: പ്രശാന്ത്‌ മുരളി (ചലച്ചിത്ര നടൻ), പാമ്പാടി സബ്‌ജില്ല: മണർകാട്‌ ഇൻഫന്റ്‌ ജീസസ്‌ എച്ച്‌എസ്‌, ഉദ്‌ഘാടനം: കെ ആർ അനൂപ്‌ (ചലച്ചിത്ര പ്രവർത്തകൻ), വൈക്കം സബ്‌ജില്ല: തലയോലപ്പറമ്പ്‌ വൈക്കം മുഹമ്മദ്‌ ബഷീർ സ്‌മാരക എച്ച്‌എസ്‌, ഉദ്‌ഘാടനം: പി രാജ്‌കുമാർ (കൊച്ചി സിറ്റി പൊലീസ്‌ അസി. കമീഷണർ), കുറവിലങ്ങാട്‌ സബ്‌ജില്ല: കടുത്തുരുത്തി ഗവ. വിഎച്ച്‌എസ്‌എസ്‌, ഉദ്‌ഘാടനം: ശരത്‌ മോഹൻ (സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ജേതാവ്‌).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top