22 December Sunday

ദേശാഭിമാനി പ്രചാരണം ഊർജിതം

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024
കോട്ടയം
ദേശാഭിമാനി പത്രപ്രചാരണ പ്രവർത്തനങ്ങൾ ഊർജിതം. നിലവിലെ വാർഷികവരി പുതുക്കാനും പുതിയ വരിക്കാരെ ചേർക്കാനുമുള്ള പ്രവർത്തനങ്ങളാണ്‌ സിപിഐ എമ്മും വിവിധ വർഗബഹുജന സംഘടനകളും നടത്തുന്നത്‌. വലതുപക്ഷ മാധ്യമങ്ങൾ ആസൂത്രിതമായി നടത്തുന്ന കള്ളപ്രചാരണങ്ങളെ തുറന്നുകാണിച്ച്‌, ജനപക്ഷ നിലപാടുയർത്തുന്ന ദേശാഭിമാനി പ്രചാരണത്തിന്‌ യുവജന, വിദ്യാർഥി, മഹിളാ സംഘടനകളും പുരോഗമന ചിന്താഗതിക്കാരും  ഒപ്പമുണ്ട്‌.
തിരുവാതുക്കൽ ലോക്കലിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിലെ ക്ഷേത്ര മേൽശാന്തി ഹോരക്കാട്ട് കേശവൻ നമ്പൂതിരിയിൽനിന്ന്‌ വാർഷിക വരിസംഖ്യ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം കെ പ്രഭാകരൻ ഏറ്റുവാങ്ങി. ചടങ്ങിൽ ക്ഷേത്ര കീഴ്ശാന്തി നാരായണൻ നമ്പൂതിരി, സബ് ഗ്രൂപ്പ് ഓഫീസർ അനീഷ് സോമൻ, ക്ഷേത്ര ജീവനക്കാരായ വിനോദ് കുമാർ, ലോക്കൽ സെക്രട്ടറി ആർ അഭിലാഷ്, കമ്മിറ്റി അംഗം പി എച്ച് സലീം, ബ്രാഞ്ച് സെക്രട്ടറി കെ എം മോഹൻലാൽ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top