21 November Thursday

സിഎച്ച്ആർ: കർഷകരുടെ
അവകാശങ്ങൾ സംരക്ഷിക്കപ്പെടണം

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024
കാഞ്ഞിരപ്പള്ളി
ഏലകൃഷിയ്ക്കായുള്ള സംരക്ഷിത ഭൂമി- സിഎച്ച്ആർ  പട്ടയം നൽകുന്നത് വിലക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ കർഷകദ്രോഹ നടപടിക്കുള്ള പഴുതായി ദുർവ്യാഖ്യാനം ചെയ്യുന്നതിനിടയാക്കരുതെന്ന് കാഞ്ഞിരപ്പള്ളി രൂപത ജാഗ്രതാ സമിതി.
    കൈയേറ്റക്കാരുടെ ചൂഷണത്തിന് തടയിടുന്നതിനുദ്ദേശിച്ചുള്ള നിയമങ്ങളെ യഥാർഥ കർഷകരെ ഭയപ്പെടുത്തുന്നതിനും നിയമാനുസൃതമായ അവരുടെ അവകാശങ്ങളെ കൊള്ളയടിക്കുന്നതിനുമുള്ള ഉപാധിയായി മാറ്റുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാവശ്യമായ തുടർനടപടികൾ സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകണം–- ജാഗ്രതാ സമിതി അഭ്യർഥിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top