കോട്ടയം
സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് യുവജനസംഗമവും മാധ്യമസെമിനാറും വെള്ളി വൈകിട്ട് അഞ്ചിന് കോട്ടയത്ത് നടക്കും. മാധ്യമ സെമിനാർ മുതിർന്ന മാധ്യമപ്രവർത്തകൻ എം വി നികേഷ്‌കുമാർ ഉദ്‌ഘാടനംചെയ്യും. വൈകിട്ട് അഞ്ചിന് കടുത്തുരുത്തിയിൽ ‘തൊഴിൽ തേടുന്ന ഇന്ത്യൻ യൗവ്വനം’ എന്ന വിഷയത്തിൽ യുവജനസംഗമം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്‌ഘാടനംചെയ്യും.
ഡിവൈഎഫ്‌ഐ കേന്ദ്രസെക്രട്ടറിയറ്റംഗം ജെയ്‌ക്ക് സി തോമസ് അധ്യക്ഷനാകും. ഡിവൈഎഫ്‌ഐ നേതാക്കളായ ബി സുരേഷ്‌കുമാർ, അഡ്വ. ബി മഹേഷ്‌ചന്ദ്രൻ, അർച്ചന സദാശിവൻ, സതീഷ് വർക്കി എന്നിവർ സംസാരിക്കും. മാധ്യമ സെമിനാറിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. കെ സുരേഷ്‌കുറുപ്പ്, ഏരിയ സെക്രട്ടറി ബി ശശികുമാർ എന്നിവർ പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..