27 December Friday
പൊതുസമ്മേളനം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും

നീണ്ടൂർ രക്തസാക്ഷി വാർഷികം

വെബ് ഡെസ്‌ക്‌Updated: Friday Dec 27, 2024

നീണ്ടൂർ രക്തസാക്ഷി ഗോപിയുടെ കുടുംബാംഗം ചന്ദ്രമതി ദിവാകരൻ പൊതുസമ്മേളന നഗറിൽ പതാക ഉയർത്തുന്നു

ഏറ്റുമാനൂർ 
ആറുമണിക്കൂർ ജോലിക്കും ആറരരൂപ കൂലിക്കുംവേണ്ടി നീണ്ടൂരിൽ നടന്ന ഐതിഹാസികമായ കാർഷിക സമരത്തിൽ ധീര രക്തസാക്ഷികളായ ആലി, വാവ, ഗോപി എന്നീ സഖാക്കളുടെ 53-ാമത് രക്തസാക്ഷിവാർഷികത്തിന് നീണ്ടൂരിൽ തുടക്കമായി. വാർഷികാചരണത്തിന്റെ ഭാഗമായി
ദീപശിഖാറിലേയും വിവിധ ജാഥകളും സംഘടിപ്പിച്ചു. ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ വിവിധ ജാഥകൾ പ്രാവട്ടത്തെ സമ്മേളന നഗറിൽ എത്തിച്ചേർന്നു. നീലിമംഗലം ദാമോദരന്റെ ബലികുടീരത്തിൽനിന്ന്‌ ആരംഭിച്ച പി എസ് വിനോദ് ക്യാപ്ടനായ ദീപശിഖാ റിലേ കെ എൻ വേണുഗോപാൽ ഉദ്ഘാടനംചെയ്തു. പുളിങ്കാലായിൽ പി കെ ഗൗരിയുടെ സ്‌മൃതിമണ്ഡ‌പത്തിൽനിന്ന്‌ ആരംഭിച്ച കെ ജി രാജേഷ് ക്യാപ്ടനായ പതാകജാഥ പി ഡി ബാബു ഉദ്ഘാടനംചെയ്തു. കുറുമുള്ളൂർ കുരിശുപള്ളി ജങ്‌ഷൻ എൻ ജെ സ്റ്റീഫൻ, കെ കെ ചെല്ലപ്പൻ സ്‌മൃതിമണ്ഡപത്തിൽനിന്നും ആരംഭിച്ച ജോബിൻ തമ്പി ക്യാപ്ടനായ കൊടിമരജാഥ ആകാശ് പി സുനിൽ ഉദ്ഘാടനംചെയ്തു. ഓണംതുരുത്ത് പടിഞ്ഞാറേനടയിൽനിന്ന്‌ ആരംഭിച്ച ആർ രമാദേവി ക്യാപ്‌ടനായ കപ്പി -കയർ ജാഥ പി സി സുകുമാരൻ ഉദ്ഘാടനംചെയ്തു. ശാസ്‌താവ് ജങ്‌ഷനിൽനിന്ന് ആരംഭിച്ച കെ എൻ സുരേന്ദ്രബാബു 
ക്യാപ്‌ടനായ ബാനർജാഥ എൻ ജെ റോസമ്മ ഉദ്ഘാടനംചെയ്തു. പ്രാവട്ടം ചന്തമൈതാനത്തെ പൊതുസമ്മേളന നഗറിൽ വിവിധ ജാഥകൾ എത്തിച്ചേർന്നു.   കൊടി, കൊടിമരം, കപ്പി കയർ തുടങ്ങിയവ ജെ ഐസക്ക്, എം എസ് ഷാജി, കെ സി രാധാകൃഷ്‌ണൻ, ടി എം മനീഷ്, പി ബി രമേശൻ എന്നിവർ ഏറ്റുവാങ്ങി. തുടർന്ന് രക്തസാക്ഷി ഗോപിയുടെ കുടുംബാംഗം ചന്ദ്രമതി ദിവാകരൻ പൊതുസമ്മേളന നഗറിൽ പതാക ഉയർത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top