28 December Saturday

എൻജിഒ യൂണിയൻ 
ജനറൽബോഡികൾക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Thursday Nov 28, 2024
കോട്ടയം
എൻജിഒ യൂണിയൻ സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലേക്കും ഭാവി പ്രക്ഷോഭ പരിപാടികൾ ആലോചിക്കുന്നതിലേക്കുമായി എൻജിഒ യൂണിയൻ ഏരിയ ജനറൽബോഡി യോഗങ്ങൾ തുടങ്ങി. പാമ്പാടി ഏരിയ ജനറൽ ബോഡിയോഗം പാമ്പാടി ആർഐടിയിൽ ചേർന്നു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. ഏരിയ പ്രസിഡന്റ്‌ പി കെ ഷൈനിമോൾ അധ്യക്ഷയായി. ഏരിയ സെക്രട്ടറി ബിനു വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ബിനു വർഗീസ് സംസാരിച്ചു. വൈക്കം ഏരിയ ജനറൽബോഡി യോഗം വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ ചേർന്നു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം വി കെ ഉദയൻ സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. ഏരിയ പ്രസിഡന്റ്‌ സരിത ദാസ് അധ്യക്ഷയായി. ഏരിയ സെക്രട്ടറി റഫീഖ് പാണംപറമ്പിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ചങ്ങനാശേരി, കോട്ടയംടൗൺ, ആർപ്പൂക്കര,- ഏറ്റുമാനൂർ ഏരിയ ജനറൽബോഡിയോഗങ്ങൾ വ്യാഴാഴ്‌ചയും മീനച്ചിൽ, കാഞ്ഞിരപ്പള്ളി, സിവിൽ സ്റ്റേഷൻ ഏരിയ ജനറൽ ബോഡി യോഗങ്ങൾ വെള്ളിയാഴ്ചയും നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top