കോട്ടയം
മാധ്യമങ്ങളുടെ വലതുപക്ഷ അജൻഡ തുറന്നുകാട്ടി സിപിഐ എം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ചുള്ള മാധ്യമ സെമിനാർ. കോട്ടയം തിരുനക്കര മൈതാനത്ത് നടന്ന പരിപാടി മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ ഉദ്‌ഘാടനംചെയ്തു. രാജ്യത്ത് നടക്കുന്നത് എന്താണെന്ന് അറിയിക്കാതിരിക്കുകയാണ് നിലവിൽ ഇന്നത്തെ മാധ്യമങ്ങളുടെ രീതിയെന്നും ബ്രിട്ടീഷ് ഇന്ത്യയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി എങ്ങനെയാണോ പ്രവർത്തിച്ചത് അതിന് സമാനമായ രീതിയിലാണ് ഇന്നത്തെ ഇന്ത്യയിൽ അദാനി കമ്പനി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ആശുപത്രിക്ക് സമീപത്തുനിന്ന് ആരംഭിച്ച ചുവപ്പ് സേന മാർച്ചോടെയായിരുന്നു സെമിനാറിന് തുടക്കം കുറിച്ചത്. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എം രാധാകൃഷ്‌ണൻ, അഡ്വ. റെജി സഖറിയ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം കെ പ്രഭാകരൻ, കെ ആർ അജയ്, കെ വി ബിന്ദു, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. ഷീജ അനിൽ എന്നിവർ സംസാരിച്ചു. കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാർ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം സി എൻ സത്യനേശൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..