13 November Wednesday

മണര്‍കാട് എട്ടുനോമ്പ്‌ പെരുന്നാള്‍ 
ക്രമീകരണങ്ങളായി

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024
മണര്‍കാട്
മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍  എട്ടുനോമ്പ് പെരുന്നാൾ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പെരുന്നാളിന്‌ ആരംഭംകുറിച്ച്‌ ഞായർ വൈകിട്ട്‌ 4.30ന് ഡോ. തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ കൊടിമരം ഉയര്‍ത്തും. സെപ്‌തംബര്‍ രണ്ടിന് മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് മൂവാറ്റുപുഴ മേഖലാ മെത്രാപ്പോലീത്ത മാത്യൂസ് മോര്‍ അന്തിമോസ് കാര്‍മ്മികത്വം വഹിക്കും. മൂന്നിന് 'മെറിറ്റ് ഡേ' കോട്ടയം ജില്ലാ കലക്ടര്‍ ജോണ്‍ വി സാമുവേല്‍ ഉദ്ഘാടനംചെയ്യും. നാലിന് വൈകിട്ട്‌ ആറിന് ആദ്ധ്യാത്മീക സംഘടനകളുടെ പൊതുസമ്മേളനം മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രീഗോറിയോസ് ഉദ്ഘാടനംചെയ്യും. സേവകാസംഘം നിര്‍മിച്ചുനല്‍കുന്ന ഭവനങ്ങളുടെ അടിസ്ഥാനശിലവിതരണം കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കും.  
സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍ മുഖ്യപ്രഭാഷണം നടത്തും.  അഞ്ചിന് ക്നാനായ ഭദ്രാസനം റാന്നിമേഖല മെത്രാപ്പോലീത്ത കുറിയാക്കോസ് മോര്‍ ഈവാനിയോസ് കുര്‍ബാനയ്ക്ക് പ്രധാന കാര്‍മികനാകും. ആറിന് -ബംഗളുരു ഭദ്രാസന മെത്രാപ്പോലീത്ത ഐസക് മോര്‍ ഒസ്താത്തിയോസ് അഞ്ചിന്മേല്‍ കുര്‍ബാനയ്ക്ക്  പ്രധാന കാര്‍മികനാകും. പകൽ രണ്ടിന്‌  കുരിശുപള്ളികളിലേക്കുള്ള ചരിത്രപ്രസിദ്ധമായ റാസ നടക്കും. കത്തീഡ്രല്‍ സഹവികാരിമാരായ കെ കുറിയാക്കോസ് കോര്‍എപ്പിസ്‌കോപ്പ, സഹവികാരിമാരായ വെരി.റവ. കുര്യാക്കോസ് ഏബ്രഹാം കോര്‍ എപ്പിസ്‌കോപ്പ കറുകയില്‍, റവ. ഫാ കുര്യാക്കോസ് കാലായില്‍, ഫാ ജെ മാത്യൂ മണവത്ത്, ഫാ. എം ഐ തോമസ് മറ്റത്തില്‍, ട്രസ്റ്റിമാരായ പി എ ഏബ്രഹാം പഴയിടത്തുവയലില്‍, വര്‍ഗീസ് ഐപ്പ് മുതലുപടിയില്‍, ഡോ. ജിതിന്‍ കുര്യന്‍ ആന്‍ഡ്രൂസ് ചിരവത്തറ, കത്തീഡ്രല്‍ സെക്രട്ടറി വി ജെ ജേക്കബ് വാഴത്തറ എന്നിവര്‍ നേതൃത്വംനല്‍കും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top