18 December Wednesday
എൽഡിഎഫ്‌ പ്രതിഷേധജ്വാല സമാപിച്ചു

അഴിമതിക്കെതിരെ ആളിക്കത്തി ജനരോഷം

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024
 
കോട്ടയം
നഗരസഭയിലെ അഴിമതിക്കും വികസന മുരടിപ്പിനുമെതിരെ മൂന്ന്‌ ദിവസമായി എൽഡിഎഫ്‌ നടത്തിവന്ന പ്രതിഷേധജ്വാല സമാപിച്ചു. നഗരസഭയുടെ 52 വാർഡുകളിലും മൂന്ന്‌ ദിവസങ്ങളിലായി സായാഹ്ന സത്യഗ്രഹം സംഘടിപ്പിച്ചു. സ്‌ത്രീകളളും കുട്ടികളുമടക്കം വൻ ജനാവലി സമരത്തിന്റെ ഭാഗമായി. വിവിധ വാർഡുകളിലെ പ്രതിഷേധം എൽഡിഎഫ്‌ നേതാക്കൾ ഉദ്‌ഘാടനം ചെയ്‌തു. വിരമിച്ച ജീവനക്കാർക്ക്‌ നൽകുന്ന പെൻഷൻ ഫണ്ടിൽനിന്ന്‌ ഭരണസമിതിയുടെ ഒത്താശയോടെ ജീവനക്കാരൻ കോടികൾ തട്ടിയെടുത്ത സംഭവത്തെ തുടർന്നാണ്‌ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നത്‌. വരുംദിവസങ്ങളിലും നഗരസഭാ ഭരണനേതൃത്വത്തിന്റെ അഴിമതിക്കും നിഷ്‌ക്രിയത്വത്തിനുമെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനാണ്‌ എൽഡിഎഫ്‌ തീരുമാനം.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top