ഏറ്റുമാനൂർ
നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത റാലിയോടെ ബാലസംഘം ജില്ലാ സമ്മേളനത്തിന് ഏറ്റുമാനൂരിൽ ആവേശോജ്വല തുടക്കം. ജില്ലാ പ്രസിഡന്റ് വൈഷ്ണവി രാജേഷ് പതാക ഉയർത്തി. സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്തു. വൈഷ്ണവി രാജേഷ് അധ്യക്ഷയായി. എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും മികച്ച പ്രതിഭകളെയും മന്ത്രി അനുമോദിച്ചു. സംഘടകസമിതി ചെയർമാൻ ബാബു ജോർജ് സ്വാഗതം പറഞ്ഞു.
ബാലസംഘം സംസ്ഥാന കൺവീനർ നാരായണ ദാസ് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി അമൽ ഡൊമിനിക് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീജിത്ത് കെ സോമൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ബാലസംഘം മുഖ്യരക്ഷാധികാരി എ വി റസൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡി എസ് സന്ദീപ്, സംസ്ഥാന എക്സിക്യൂട്ടീവംഗം അഖില നന്ദകുമാർ, ജില്ലാ കൺവീനർ ഒ ആർ പ്രദീപ് കുമാർ, ജില്ലാ കോ ഓർഡിനേറ്റർ അനന്തു സന്തോഷ്, സംസ്ഥാന കമ്മിറ്റിയംഗം എസ് മൃദുല എന്നിവർ സംസാരിച്ചു.
സമ്മേളനത്തിന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികളും തെരഞ്ഞെടുത്തു. പ്രസീഡിയം: വൈഷ്ണവി രാജേഷ് (കൺവീനർ), അരുണിമ അരുൺ, ശ്രീജിത്ത് കെ സോമൻ. പ്രമേയം: അശ്വിൻ അനീഷ്(കൺവീനർ), അനഘ തമ്പാൻ, സമീര വിജയൻ, സ്നേഹ തമ്പുരാൻ. ക്രഡൻഷ്യൽ: ദേവിക പ്രദീപ്(കൺവീനർ), യു അഭിനന്ദ്, അഞ്ജന. മിനിറ്റ്സ്: പി സി അതുൽ(കൺവീനർ), അക്സ, ബിച്ചു ശശി. സമ്മേളനം ഞായറാഴ്ച സമാപിക്കും. പകൽ 11ന് ബാലസംഘം പ്രഥമ ജില്ലാ സെക്രട്ടറി അഡ്വ. കെ അനിൽകുമാർ ‘സമകാലീന ഇന്ത്യയും കുട്ടികളും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..