കോട്ടയം
അതിരുകളില്ലാത്ത ലോകം ആഹ്ലാദത്തിന്റെ ബാല്യം എന്ന മുദ്രവാക്യമുയർത്തി ബാലസംഘത്തിന്റെ സ്ഥാപിതദിനമായ 28ന് ജില്ലയിലെ ബാലസംഘം മേഖല കമ്മിറ്റികളുടെ അഭിമുഖ്യത്തിൽ കലാകായിക പരിപാടികൾ ഉൾപ്പെടുത്തി കാർണിവൽ നടത്തി. ജില്ലാ പരിപാടി പാലാ ഏരിയയിലെ രാമപുരം മേഖലയിലെ ആർ വി എം സ്കൂളിൽ നടന്നു. ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അദീന സിബി ഉദ്‌ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് കെ സോമൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വൈഷ്ണവി രാജേഷ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അമൽ ഡോമിനിക്, ജില്ലാ കോഓർഡിനേറ്റർ അനന്തു സന്തോഷ്, വെളിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, സംസ്ഥാന കമ്മിറ്റി അംഗം എസ് മൃദുല, പാലാ ഏരിയ പ്രസിഡന്റ് പുണ്യമോൾ ബിജു, ഏരിയ കൺവീനർ ജോസ് എബ്രഹാം, കോഓർഡിനേറ്റർ കെ ജെ ജോൺ, രാമപുരം മേഖല കൺവീനർ അഡ്വ. എം വി സോമിച്ചൻ, ബാലസംഘം ജില്ല അക്കാദമിക് കൺവീനർ കെ ആർ പ്രഭാകരൻ എന്നിവർ സംസാരിച്ചു.
ബാലസംഘം രാമപുരം മേഖല കമ്മിറ്റിയുടെ കൈ എഴുത്തു മാസിക ‘മഴത്തുള്ളി ’ വെളിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി പ്രകാശിപ്പിച്ചു. സ്ഥാപിത ദിനാചാരണത്തിന്റെ ഭാഗമായി ജില്ലയിലെ യൂണിറ്റുകളിലും മേഖല, ഏരിയ, ജില്ലാ കേന്ദ്രങ്ങളിലും പതാക ഉയർത്തി. ബാലസംഘം ജില്ലാ കൺവീനർ ഒ ആർ പ്രദീപ്കുമാർ അതിരമ്പുഴ മേഖലയിലും ജില്ലാ കോ ഓർഡിനേറ്റർ അനന്തു സന്തോഷ് നാട്ടകത്തും ജില്ലാ സെക്രട്ടറി വൈഷ്ണവി രാജേഷ് ചിങ്ങവനത്തും ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് കെ സോമൻ കഞ്ഞിക്കുഴി മേഖലയിലും കാർണിവൽ ഉദ്‌ഘാടനം ചെയ്തു.ബാലസംഘത്തിന്റെ സ്ഥാപിതദിനമായ 28ന്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..