23 December Monday

വിസ തട്ടിപ്പ്: ഒരാൾ കൂടി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024
മുണ്ടക്കയം  
വിദേശത്ത് ജോലിക്കായി വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മട്ടാഞ്ചേരി സ്വദേശി ബാസാർ റോഡ് 5/167 ൽ എച്ചിക്ക എന്ന് വിളിക്കുന്ന അനീഷി(40)നെയാണ് മുണ്ടക്കയം  പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ജോലി ചെയ്തിരുന്ന സ്ഥാപനം വഴി  പൊന്തൻപുഴ സ്വദേശിയായ വീട്ടമ്മയ്ക്ക് യുകെയിൽ ജോലിക്കായി വിസ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരിൽ നിന്നും പലപ്പോഴായി 14 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മയ്‌ക്ക്‌ ഇവർ വ്യാജ വിസ നൽകി.   കേസിലെ മുഖ്യപ്രതിയായ സ്ഥാപന ഉടമയെ നേരത്തെ പിടികൂടിയിരുന്നു.  ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ്‌ സ്ഥാപനത്തിലെ ജീവനക്കാരനായ  അനീഷിനെ അറസ്റ്റ് ചെയ്തത്. മുണ്ടക്കയം  സ്റ്റേഷൻ എസ്ഐ വിപിൻ, സിപിഒ മാരായ നൂറുദ്ദീൻ, അജീഷ് മോൻ എന്നിവർ ചേർന്നാണ്  അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top