22 December Sunday

വാഹനങ്ങൾ കൂട്ടിയിടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024
കോട്ടയം
എംസി റോഡിൽ മണിപ്പുഴ ലുലുമാളിന് സമീപം അഞ്ചു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. മണിപ്പുഴയിലുള്ള ടയോട്ട ഷോറൂമിലേക്ക്‌ എത്തിയ ഇന്നോവ വാഹനത്തിലും രണ്ട് കാറുകളിലും ഒരു പിക്കപ്പിലും ടാങ്കർ ലോറി ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നാലു വാഹനങ്ങൾ പൂർണമായും തകർന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തിങ്കൾ വൈകിട്ട് മൂന്നിനായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നുംഎത്തിയ ഇന്നോവ നിപ്പോൾ ടയോട്ടയിലേക്ക്‌ തിരിയുന്നതിനിടെയാണ് അപകടം. ഈ സമയം ഇന്നോവയ്ക്ക് പിന്നാലെ എത്തിയ വാഗണർ കാറിലും, എസ്യുവിയിലും പിക്കപ്പിലും ടാങ്കർ ലോറി ഇടിയ്ക്കുകയായിരുന്നു. ആദ്യം വാഗണറിൽ ഇടിച്ച ടാങ്കർ ലോറി വാഗണറിനെ നിരക്കി നീക്കി മറ്റു വാഹനങ്ങളിലേക്ക്‌ ഇടിച്ചു കയറുകയായിരുന്നു. വാഹനങ്ങൾ എല്ലാം റോഡിനു കുറുകെ കിടന്നതോടെ എംസി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top