30 November Saturday

കാർഷിക സെൻസസ് 
ഡിസം. രണ്ടുമുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2024
കോട്ടയം
പതിനൊന്നാമത് കാർഷിക സെൻസസിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾക്ക് ഡിസംബർ രണ്ടിന്‌ തുടക്കംകുറിക്കും. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിനാണ് സെൻസസിന്റെ ചുമതല.
ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാർഷിക സംഘടന(എഫ്എഒ) ലോക വ്യാപകമായി സഘടിപ്പിക്കുന്ന ലോക കാർഷിക സെൻസസിന്റെ ഭാഗമായി കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അഞ്ചുവർഷത്തിലൊരിക്കൽ കാർഷിക സെൻസസ് നടത്തുന്നുണ്ട്. 2021- –- 22 അടിസ്ഥാനമാക്കി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടന്ന പതിനൊന്നാമത് കാർഷിക സെൻസസിന്റെ വിജയകരമായ ഒന്നാംഘട്ടത്തിനുശേഷം(ലിസ്റ്റിങ്‌) രണ്ടും (പ്രധാന സർവേ) മൂന്നും(ഇൻപുട്ട് സർവേ) ഘട്ട സർവേ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

 ജില്ലയിൽ ആകെയുള്ള 1344 വാർഡുകളിൽ തെരഞ്ഞെടുത്ത 280 വാർഡുകളിൽനിന്ന്‌ രണ്ടാംഘട്ട സർവേയും 100 വാർഡുകളിൽനിന്ന്‌ മൂന്നാംഘട്ട സർവേയും നടത്തും. സർവേയുടെ വിവരങ്ങൾ സർക്കാരിന്റെ നയരൂപീകരണത്തിന് ഉപയോഗിക്കുന്നതിനാൽ പൊതുജനങ്ങളുടെ സഹകരണം സെൻസസിന്റെ വിജയത്തിന് അത്യാവശ്യമാണ്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഉദ്യോഗസ്ഥർ സമീപിക്കുമ്പോൾ ശരിയായതും പൂർണമായതുമായ വിവരങ്ങൾ നൽകി സർവേ പൂർത്തീകരിക്കാൻ സഹകരിക്കണമെന്ന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top