ഏറ്റുമാനൂർ
കോട്ടയം ഗവ. മെഡിക്കൽ കോളജിൽ പൂർവ വിദ്യാർഥികൾ നിർമിച്ചു നൽകുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു.
‘നൊസ്റ്റാൾജിയ 86 ’ഓപ്പൺ എയർ ഓഡിറ്റോറിയം, നവീകരിച്ച സെൻട്രൽ ലൈബ്രറി (1982, 87 ബാച്ചുകൾ), ജി യെഗ്ന നാരായണ അയ്യർ ഹാൾ (1967 ബാച്ച്), കെ മാധവൻ നായർ ഹാൾ (1971 ബാച്ച്), സ്റ്റേജ്, ജെ എസ് സത്യദാസ് ഇടം (1970), കെ ജെ ജേക്കബ് ഇടം (1975), ഷട്ടിൽ കോർട്ട് (കെജിഎംസിഎഫ് 3), വോളിബോൾ കോർട്ട് (1994) എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്.ഡോ. മാത്യു പാറയ്ക്കൽ, ഡോ. ജോർജ് ജേക്കബ്, ഡോ. പിജിആർ പിള്ള, ഡോ. എ വിജയലക്ഷ്മി, ഡോ. ശോഭന മോഹൻദാസ്, ഡോ. ജോർജ് മാത്യു എന്നിവർ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ഡോ. ജോസ് ടോം അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. വർഗീസ് പി പുന്നൂസ്, സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, ഡോക്ടർന്മാരായ ആർ എൻ ഷർമ, ശശികുമാർ, ബിനോയ് സെബാസ്റ്റ്യൻ, ജോൺ പി ജോൺ, ജോർജ് ചെറിയാൻ, ആർ സജിത് കുമാർ, അപർണ്ണ നായർ, ആഷിഷ് ജോർജ് ജോസഫ്, വജ്ര ജൂബിലി ജനറൽ കൺവീനർ ടിജി തോമസ് ജേക്കബ് , ടി ആർ രാധ എന്നിവർ സംസാരിച്ചു. ഡോ. വി എൽ ജയപ്രകാശിന്റെ സംഗീത വിരുന്നും വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..