വടകര
വയനാട്ടിലെ ചൂരൽമലയിലെ ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ടവർ നമ്മുടെ സഹോദരങ്ങളാണ്. ഇപ്പോൾ സഹായിക്കാനായില്ലെങ്കിൽ നാമൊക്കെ മനുഷ്യരാണോ? തന്റെ തുണിക്കടയിലെ വസ്‌ത്രങ്ങളെല്ലാം ദുരിതബാധിതർക്ക് കൈമാറി പുതുപ്പണം സ്വദേശി നടക്കൽ കരീം. ദുരന്ത ദൃശ്യങ്ങൾ കണ്ട് മനംനൊന്ത ഭാര്യ സറീനയാണ് കരീമിന്റെ കണ്ണുതുറപ്പിച്ചത്, എങ്ങനെയെങ്കിലും അവരെ നമുക്ക് സഹായിക്കണമെന്ന അഭ്യർഥന കരീം ഹൃദയത്തിൽ ഏറ്റുവാങ്ങി.
പുതുപ്പണം പുത്തൻനടയിലെ ഷഫു കളക്‌ഷൻസാണ് കരീമിന്റെ ജീവിതമാർഗം. കുഞ്ഞുടുപ്പ് മുതൽ കടയിലുള്ളതെല്ലാം ബോർഡ് പെട്ടികളിലും കവറുകളിലുമാക്കി ചൊവ്വാഴ്ച തന്നെ വയനാട്ടിലേക്ക് പുറപ്പെട്ടു. എന്നാൽ ചില കാരണങ്ങളാൽ തിരിച്ചുപോരേണ്ടി വന്നു. വടകരയിലെത്തി പായയും ബെഡ് ഷീറ്റും പുതപ്പുകളുംകൂടി വാങ്ങി ബുധൻ രാവിലെ വീണ്ടും മകൻ മുഹമ്മദ് കലഫിനൊപ്പം വയനാട്ടിലേക്ക് തിരിച്ചു. മേപ്പാടിയിലെത്തി തുണിത്തരങ്ങൾ അധികൃതർക്ക് കൈമാറി. ദുരിതബാധിതർക്ക് ഭക്ഷണവും വാങ്ങിനൽകിയാണ് കരീം മടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..