22 December Sunday

നായയെ രണ്ടാംനാൾ രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

വിലങ്ങാട് ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ നായയെ രക്ഷപ്പെടുത്തുന്നു

വിലങ്ങാട് 
 വിലങ്ങാട് ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട നായയെ രണ്ടാംദിനം രക്ഷപ്പെടുത്തി. ഉരുൾപൊട്ടലിൽ കാണാതായ മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കൽ മാത്യു എന്ന മത്തായിക്കുവേണ്ടി എൻഡിആർഎഫ് സംഘം തിരച്ചിൽ നടത്തുമ്പോഴാണ്‌ മണ്ണ്‌ മൂടിക്കിടന്ന നായയെ കണ്ടെത്തിയത്. കൈകാലുകൾ മണ്ണിനടിയിൽ പൂണ്ടുനിൽക്കുന്ന നിലയിലായിരുന്നു. ഇരുകാലുകൾക്കും കൈക്കും പരിക്കേറ്റ്‌ അവശനായ നായയെ സംഘം മണ്ണിനടിയിൽനിന്ന്‌ പുറത്തെടുത്ത് സമീപത്തെ വീട്ടിലെത്തിച്ചു. വൃത്തിയാക്കി വാണിമേൽ പരപ്പുപാറയിലെ മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കടുവാപ്പള്ളി അനീഷിന്റെ വളർത്തുനായ ഉരുൾപൊട്ടലിൽ ഒലിച്ചുപോയതായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top