23 December Monday

മണ്ണിലേക്ക് മടങ്ങി പ്രിയങ്ക

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

പ്രിയങ്ക വിവാഹ വേളയിൽ ഭർത്താവിന്റെ കുടുംബത്തോടൊപ്പം (ഫയൽ ചിത്രം). ബന്ധുവായ ചെറിയ കുട്ടി മാത്രം ആശുപത്രിയിൽ 
ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരെ കണ്ടെത്തിയിട്ടില്ല.

നന്മണ്ട
മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ മരിച്ച നന്മണ്ട സ്വദേശി പ്രിയങ്കക്ക് (25) നാടിന്റെ  യാത്രാമൊഴി. ബുധൻ രാവിലെ 9.30വരെ നന്മണ്ടയിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന്‌ വച്ചിരുന്നു. 11ന് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഹെർമൻ ഗുണ്ടർട്ട് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. രണ്ടര മാസം മുമ്പാണ് മേപ്പാടി സ്വദേശിയായ ജിനുരാജനെ പ്രിയങ്ക  വിവാഹം കഴിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് നന്മണ്ടയിലെ വീട്ടിൽ വന്നുപോയത്. കള്ളങ്ങാടി താഴത്ത് കിണറ്റുമ്പത്ത് താമസിക്കും കോഴിക്കോട് കണ്ണഞ്ചേരി പുതുക്കോട്ടുമ്മൽ ജോസിന്റെയും ഷോളിയുടെയും മകളാണ്.  രാജൻ–മ-രുതായി ദമ്പതികളുടെ മകനാണ് ജിനുരാജൻ. 12 പേരുള്ള ഈ വീട്ടിൽനിന്ന് ഇതുവരെ മൂന്നു പേരുടെ മൃതദേഹം മാത്രമാണ് കണ്ടെത്തിയത്.  പ്രിയങ്കയുടെ വീട്ടിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക,  മാമ്പറ്റ ശ്രീധരൻ തുടങ്ങിയവർ എത്തി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top