22 December Sunday

ചെളിക്കുളമായി 
ഫറോക്ക് ബസ് സ്‌റ്റാൻഡ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

ഫറോക്ക് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ചെളിവെള്ളം കെട്ടിനിൽക്കുന്നു

ഫറോക്ക്
മഴ പെയ്‌താൽ ഫറോക്ക് മുനിസിപ്പൽ ബസ് സ്‌റ്റാൻഡ് ചെളിക്കുളമായതോടെ  യാത്രക്കാർ  ദുരിതത്തിൽ. ചെറിയ മഴ പെയ്താൽപോലും ഉയർന്ന ഭാഗത്തുനിന്നുള്ള ചെളിയും മാലിന്യവുമടങ്ങിയ വെള്ളം  റോഡിലൂടെ ഒഴുകിയെത്തി  ബസ് സ്റ്റാൻഡിൽ വ്യാപിക്കുന്നതിനാൽ യാത്രക്കാർ ഏറെ പ്രയാസപ്പെട്ടാണ് ബസുകളിൽ കയറുന്നതും ഇറങ്ങുന്നതും.  നിത്യവും നൂറുകണക്കിന് യാത്രക്കാരെത്തുന്ന സ്‌റ്റാൻഡിൽ  രാവിലെയും വൈകിട്ടും യാത്രക്കാരുടെ വൻ തിരക്കാകും. ഈ സമയത്ത് മലിനജലം കാരണം പലരും ബസ്‌ സ്‌റ്റാഡിന്‌ പുറത്തും  അകലെയുള്ള റെയിൽവേ സ്‌റ്റേഷന്‌ സമീപവുമെത്തിയാണ് ബസിൽ കയറുന്നത്. കൂടുതൽ യാത്രക്കാർ ഒന്നിച്ച് ബസ് കാത്തുനിൽക്കുന്ന ഭാഗത്തേക്കും ബസുകൾ നിർത്തുന്നിടത്തേക്കുമാണ് കൂടുതൽ മലിനജലമെത്തുന്നത്‌.
 സ്കൂൾ–-കോളേജ് വിദ്യാർഥികളും സ്ത്രീകളും വയോധികരുമാണ് ചെളിവെള്ളം കാരണം ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്.    ബസുകൾ വന്നുപോകുമ്പോൾ യാത്രക്കാരുടെ  ദേഹത്ത്‌   ചെളിവെള്ളം തെറിക്കുന്നതും  പതിവാണ്. ബസ് ജീവനക്കാർക്കും ഇത്‌ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. റോഡിൽനിന്ന്‌  ഒഴുകിയെത്തുന്ന മലിനജലം ബസ് സ്റ്റാൻഡിലെത്താതിരിക്കാനായി പ്രത്യേക ഡ്രെയ്‌നേജ് സംവിധാനമൊരുക്കാൻ നഗരസഭ പദ്ധതി ആവിഷ്കരിക്കണമെന്നാണ്  യാത്രക്കാരുടെ  ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top