21 December Saturday

ഡിപിഎം ഡിഎംഒ ഓഫീസ് മാർച്ചും ധർണയും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

ആശാവർക്കേഴ്സ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡിപിഎം ഡിഎംഒ ഓഫീസ് മാർച്ചും ധർണയും 
പി പി പ്രേമ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്‌
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആശാവർക്കർമാർ ഡിപിഎം ഡിഎംഒ ഓഫീസ് മാർച്ചും ധർണയും നടത്തി. ശൈലി ആപ്പിന് ഉപകരണവും ഒരാൾക്ക് 20രൂപ ഇൻസെന്റീവും ആറുമാസ സമയവും അനുവദിക്കുക, ഉത്സവബത്ത 5000 രൂപ അനുവദിക്കുക, ഓണറേറിയം 15,000 രൂപയാക്കുക, പെൻഷൻ പ്രായം 65 വയസ്സും പിരിയുമ്പോൾ 5ലക്ഷം രൂപയും പെൻഷൻ 5000രൂപയും അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു. ആശാ വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ്‌ ജില്ലയിലെ മാർച്ച്‌.  
സംസ്ഥാന ജനറൽ സെക്രട്ടറി പി പി പ്രേമ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ്‌ ശ്രീജ അധ്യക്ഷയായി. ടി റസീന, കെ പി ജയശ്രീ എന്നിവർ സംസാരിച്ചു. സി സുനിത സ്വാഗതവും ടി സുനിത നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top