23 December Monday
പതാക-–കൊടിമര–-ദീപശിഖ ജാഥ ഇന്ന്‌

സിപിഐ എം ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് നാളെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024
ഒഞ്ചിയം
സിപിഐ എം ഒഞ്ചിയം ഏരിയാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ ചോമ്പാലിൽ നടക്കും. പ്രതിനിധി സമ്മേളനം ഇ എം ദയാനന്ദൻ നഗറിൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും. ഞായർ വൈകിട്ട് മുക്കാളി കേന്ദ്രീകരിച്ച്‌ നടക്കുന്ന ചുവപ്പുസേനാ മാർച്ച് കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സംഗമിക്കും. പൊതുസമ്മേളനത്തിൽ ടി പി രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി പി മോഹനൻ തുടങ്ങിയവർ സംസാരിക്കും. സമ്മേളനത്തിന് മുന്നോടിയായി വെള്ളി വൈകിട്ട് നാലിന് പതാക–-ദീപശിഖ–-കൊടിമര ജാഥകളുണ്ടാവും. ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിൽനിന്ന്‌ പതാകജാഥ ആർ ഗോപാലന്റെ നേതൃത്വത്തിൽ പുറപ്പെടും. കല്ലാമലയിലെ ഇ എം ദയാനന്ദന്റെ സ്മൃതിമണ്ഡപത്തിൽനിന്ന്‌ കൊടിമരവും രക്തസാക്ഷി പി കെ രമേശന്റെ ബലികുടീരത്തിൽനിന്ന് പി രാജന്റെ നേതൃത്വത്തിൽ ദീപശിഖയും എത്തിക്കും. ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ പുറപ്പെടുന്ന ജാഥകൾ കുഞ്ഞിപ്പള്ളിയിൽ കേന്ദ്രീകരിച്ച്‌ പൊതുസമ്മേളനനഗരിയിൽ എത്തിച്ചേരും. വൈകിട്ട് ആറിന് സ്വാഗത സംഘം ചെയർമാൻ പി ശ്രീധരൻ പതാക ഉയർത്തും. 12 ലോക്കലുകളിൽനിന്നായി 115 പേരും 20 ഏരിയാ കമ്മിറ്റി അംഗങ്ങളും സംസ്ഥാന - ജില്ലാ നേതാക്കളും ഉൾപ്പെടെ 150 പേർ സമ്മേളനത്തിൽ പ്രതിനിധികളായി ഉണ്ടാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top