22 November Friday

കടലുണ്ടി വാവുത്സവം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

വ്യാഴാഴ്ച കടലുണ്ടി വാവുത്സവത്തിനെത്തിയവരുടെ തിരക്ക്

കടലുണ്ടി 
ഒരാഴ്ചയായി  നടക്കുന്ന കടലുണ്ടി വാവുത്സവത്തിന് വെള്ളിയാഴ്‌ച കൊടിയിറങ്ങും. വെള്ളിയാഴ്‌ച പുലർച്ചെ പേടിയാട്ട് ക്ഷേത്രത്തിൽനിന്ന്‌ ദേവീ വിഗ്രഹം ആറാട്ടിനായി വാക്കടവ്  കടപ്പുറത്തേക്ക് എഴുന്നള്ളിക്കും. തിരിച്ചെഴുന്നള്ളത്തിൽ നാടൊന്നാകെ പങ്കാളികളാകും.  ഉച്ചയോടെ വാക്കടവ് കക്കാട്ട് തീരത്തുനിന്ന്‌ ദേവിയും മകൻ ജാതവനും ഒന്നിച്ച്‌  തിരിച്ചെഴുന്നള്ളത്ത് നടത്തും.  വൈകിട്ട് ജാതവന്റെ മടക്കത്തോടെ  ഉത്സവത്തിന് പരിസമാപ്തിയാകും. വെള്ളിയാഴ്‌ച പുലർച്ചെ വാക്കടവ്‌ തീരത്ത്‌ ബലിതർപ്പണമുണ്ടാകും 
 സുരക്ഷാ സംവിധാനങ്ങൾക്കായി ഫറോക്ക് എസിപി എ എം സിദ്ദീഖിന്റെ  നേതൃത്വത്തിൽ നൂറോളം പൊലീസ് സേനാംഗങ്ങളുടെ സേവനമുണ്ട്‌.  ഫറോക്ക്, പന്നിയങ്കര, തീരദേശ പൊലീസ് ഇൻസ്പെക്ടർമാരായ ടി എസ് ശ്രീജിത്ത്, എം രഞ്ജിത്ത്, കെ ആർ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ  കടലുണ്ടിയിലും പരിസരങ്ങളിലും സുരക്ഷയൊരുക്കിയിട്ടുണ്ട്‌.  പഞ്ചായത്ത്  സംഘടിപ്പിച്ച ഗ്രാമോത്സവവും ശ്രദ്ധേയമായി.  ദീപാലങ്കാര മത്സരവും കലാപരിപാടികളും അരങ്ങേറി

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top