22 December Sunday

നാലാം ഗ്രേഡ് ആനുകൂല്യം അനുവദിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യുന്നു

 

വടകര
ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥന്മാർക്ക് നിഷേധിക്കപ്പെട്ട നാലാം ഗ്രേഡ് ആനുകൂല്യം അനുവദിക്കണമെന്നും 
മെഡിസെപ് പദ്ധതിയിലെ അപാകം പരിഹരിക്കണമെന്നും കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനംചെയ്തു.  വി എം നാണു അധ്യക്ഷനായി. നഗരസഭാ വൈസ് ചെയർമാൻ പി കെ സതീശൻ, ഗോപിനാഥൻ, ജോസ്, മുരളീധരൻ, സുദർശന കുമാർ, കെ കെ രാജൻ, പി സി രാജൻ, വിവേകാനന്ദൻ, സുരേന്ദ്രൻ, കെ പി രഘുനാഥൻ എന്നിവർ സംസാരിച്ചു.
 ഭാരവാഹികൾ: ദിനചന്ദ്രൻ (പ്രസിഡന്റ്‌), പി സി രാജൻ (സെക്രട്ടറി), സുരേന്ദ്രൻ (ട്രഷറർ).

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top