19 December Thursday

സ്‌കൂൾ പാചകതൊഴിലാളികൾ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2024

സ്കൂൾ പാചക തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ നടന്ന ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് 
സംസ്ഥാന പ്രസിഡന്റ് വി പി കുഞ്ഞികൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

 

കോഴിക്കോട്‌ 
സ്‌കൂൾ പാചകത്തൊഴിലാളികൾ ഹെഡ്‌പോസ്‌റ്റോഫീസിന്‌ മുമ്പിൽ ധർണ നടത്തി. കേന്ദ്രസർക്കാർ ഉച്ചഭക്ഷണഫണ്ട്‌ വെട്ടിക്കുറയ്ക്കരുത്‌, കേന്ദ്രവിഹിതം കൃത്യമായി നൽകുക, വേതനം കുടിശ്ശികയാക്കാതെ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുയർത്തിയായിരുന്നു സമരം. സ്‌കൂൾ പാചകത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ്‌ വി പി കുഞ്ഞികൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ്‌ എം കുഞ്ഞിരാമൻ അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി സി നാസർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ പുഷ്‌പ സ്വാഗതവും വി പി കമല നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top