04 December Wednesday

സിപിഐ എം കക്കോടി, പേരാമ്പ്ര ഏരിയാ സമ്മേളനങ്ങൾക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2024

സിപിഐ എം പേരാമ്പ്ര ഏരിയാ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

 പേരാമ്പ്ര

സിപിഐ എം പേരാമ്പ്ര ഏരിയാ സമ്മേളനത്തിന് ഉജ്വല തുടക്കം. കെ കെ രാഘവൻ നഗറിൽ (പന്തിരിക്കര ലിറ്റിൽ ഫ്ലവർ ഓഡിറ്റോറിയം) സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ടി പി രാമകൃഷ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു. ഏരിയാ കമ്മിറ്റി അംഗം പി ബാലൻ അടിയോടി പതാക ഉയർത്തി. സ്വാഗതസംഘം ജനറൽ കൺവീനർ കെ വി കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.
ഏരിയാ കമ്മിറ്റി അംഗങ്ങളായ പി പി രാധാകൃഷ്ണൻ രക്തസാക്ഷി പ്രമേയവും എ സി സതി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി കെ ശശി, കെ സുനിൽ, നഫീസ കൊയിലോത്ത്, കെ വി അനുരാഗ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. അഡ്വ. കെ കെ രാജൻ കൺവീനറായി മിനുട്സ് കമ്മിറ്റിയും എൻ പി ബാബു കൺവീനറായി പ്രമേയ കമ്മിറ്റിയും കെ കെ ഹനീഫ കൺവീനറായി ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തിക്കുന്നു. ജില്ലാ സെക്രട്ടറി പി മോഹനൻ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ കെ കെ ദിനേശൻ, പി കെ മുകുന്ദൻ, എം മെഹബൂബ്, കെ കെ മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞമ്മത്, എ കെ ബാലൻ, എസ് കെ സജീഷ്, ഇസ്മയിൽ കുറുമ്പൊയിൽ എന്നിവർ പങ്കെടുത്തു. ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മത് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ പ്രതിനിധികളുടെ ഗ്രൂപ്പ് ചർച്ചക്കുശേഷം വൈകിട്ടോടെ പൊതുചർച്ച പൂർത്തിയായി. ഞായറാഴ്‌ച നേതാക്കൾ ചർച്ചക്ക് മറുപടി പറയും. വൈകിട്ട് നാലിന് പന്തിരിക്കരയിൽ ചുവപ്പുസേനാ മാർച്ചും ബഹുജന റാലിയും നടക്കും. സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
കക്കോടി
സിപിഐ എം കക്കോടി ഏരിയാ സമ്മേളനത്തിന് ഉജ്വല തുടക്കം. രക്തസാക്ഷി പ്രദീപ് കുമാറിന്റെ സ്മരണകളിരമ്പുന്ന മണ്ണിൽ അമ്മ മെച്ചിങ്ങാംകുറ്റിയിൽ സരസു കത്തിച്ചുനൽകിയ ദീപശിഖാ ജാഥക്ക് വി മുകുന്ദൻ നേതൃത്വം നൽകി. മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനംചെയ്തു. മാമ്പറ്റ കരുണാകരൻ നഗറിൽ ഏരിയാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ ദീപശിഖ ഏറ്റുവാങ്ങി. മുതിർന്ന നേതാവ് കെ ചന്ദ്രൻ പതാക ഉയർത്തി. 
പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനംചെയ്തു. വി ബാബു രക്തസാക്ഷി പ്രമേയവും കെ പ്രേംരാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി അപ്പുക്കുട്ടൻ, ഇ അനൂപ്, കെ പി ബിജു രാമൻ, താഴത്തെയിൽ ജുമൈലത്ത് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. എൻ രമേശൻ കൺവീനറായി പ്രമേയം, വി കെ കിരൺരാജ് കൺവീനറായി മിനുട്‌സ്‌, സി എം ഷാജി കൺവീനറായി ക്രഡൻഷ്യൽ, പി അനിൽകുമാർ കൺവീനറായി രജിസ്ട്രേഷൻ എന്നീ സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു. ഏരിയാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്കുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ മാമ്പറ്റ ശ്രീധരൻ, ടി വിശ്വനാഥൻ, എം ഗിരീഷ് എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം കൺവീനർ പി എം ധർമരാജൻ സ്വാഗതം പറഞ്ഞു. ഏരിയയിലെ 21 ലോക്കലുകളിൽനിന്ന്‌ തെരഞ്ഞെടുത്ത 144 പ്രതിനിധികളും 22 ഏരിയാ കമ്മിറ്റി അംഗങ്ങളും ജില്ലാ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 172 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഞായർ വൈകിട്ട് നാലിന് കക്കോടിമുക്കിൽനിന്ന് ചുവപ്പുസേനാ മാർച്ചും വിവിധ കേന്ദ്രങ്ങളിൽനിന്ന് പ്രകടനവും ആരംഭിക്കും. കക്കോടി ബസാറിൽ സീതാറാം യെച്ചൂരി നഗറിൽ നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top