19 September Thursday

ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്‌ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

അണ്ടർ 13 ആൺകുട്ടികളുടെ വിഭാഗത്തിൽ ജേതാക്കളായ സിൽവർ ഹിൽസ് എച്ച്എസ്എസ് കോഴിക്കോട് ടീം

കോഴിക്കോട്‌ 
16-–ാമത് അഖിലേന്ത്യാ ഇന്റർ സ്‌കൂൾ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റിൽ  വിവിധ വിഭാഗങ്ങളിൽ വേലമ്മാൾ മെട്രിക്കുലേഷൻ എച്ച്എസ്എസ് ചെന്നൈ, സെന്റ് ജോസഫ്‌സ് ജിഎച്ച്എസ്എസ്‌ സേലം, സിൽവർ ഹിൽസ് എച്ച്എസ്‌എസ്‌   ടീമുകൾ  ജേതാക്കൾ.
അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ സിൽവർ ഹിൽസ് എച്ച്എസ്എസിനെ 75–--50നാണ്‌ വേലമ്മാൾ മെട്രിക്കുലേഷൻ എച്ച്എസ്എസ് ചെന്നൈ തോൽപ്പിച്ചത്‌. മികച്ചതാരം: വിശാൽ അക്ഷിത് (വേലമ്മാൾ എച്ച്എസ്എസ്), ഭാവി വാഗ്ദാനം: വിഘ്‌നേഷ് ശിവ (സിൽവർ ഹിൽസ് എച്ച്എസ്എസ്).
അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് ജോസഫ്‌സ് ജിഎച്ച്എസ്എസ്, സേലം 82–--74നാണ്‌ വിദ്യോദയ ജിഎച്ച്എസ്എസ് ചെന്നൈയെ പരാജയപ്പെടുത്തിയത്‌. മികച്ച താരം: ചാരുലത (സെന്റ് ജോസഫ്‌സ് സേലം), ഭാവി വാഗ്ദാനം: എം ജോഷ്‌ന (വിദ്യോദയ ജിഎച്ച്എസ്എസ് ചെന്നൈ).
അണ്ടർ 13 ആൺകുട്ടികളുടെ വിഭാഗത്തിൽ സിൽവർ ഹിൽസ് എച്ച്എസ്എസ് കോഴിക്കോട് 35–--32 നാണ്‌ സിൽവർ ഹിൽസ് പബ്ലിക് സ്‌കൂളിനെ പരാജയപ്പെടുത്തിയത്‌. മികച്ചതാരം ആദി ജി നായർ (സിൽവർ ഹിൽസ് എച്ച്എസ്എസ്), ഭാവി വാഗ്ദാനം: ഹാമിൽ അശോക് (സിൽവർ ഹിൽസ് പബ്ലിക് സ്‌കൂൾ).
സമാപന സമ്മേളനത്തിൽ മുൻ ഇന്ത്യൻ ബാസ്‌കറ്റ്‌ബോൾ ക്യാപ്റ്റൻ പി എസ് ജീന മുഖ്യാതിഥിയായി. സിൽവർ ഹിൽസ് സ്‌കൂൾ പ്രിൻസിപ്പൽ റവ. ഫാ ജോൺ മണ്ണാറത്തറ സിഎംഐ അധ്യക്ഷനായി. കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ റവ. ഫാ. ജോർജ്‌ പുഞ്ചയിൽ സിഎംഐ, കേരളാ ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി സി ശശിധരൻ  എന്നിവർ സംസാരിച്ചു.   മാനേജർ റവ. ഫാ. അഗസ്റ്റിൻ കെ മാത്യു സിഎംഐ സ്വാഗതവും   ജില്ലാ ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ജോസ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top