ഫറോക്ക്
പുതുതായി നിർമിച്ച ഫറോക്ക് പൊതുമരാമത്ത് റെസ്റ്റ് ഹൗസ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. നാടിന് ആഘോഷമായ ഉദ്ഘാടനച്ചടങ്ങിന് ആയിരങ്ങളെത്തിയിരുന്നു. കോർപറേഷൻ അതിർത്തിയിൽ ഫറോക്ക് പുതിയപാലത്തിന് സമീപം ചാലിയാർ തീരത്തായി കോഴിക്കോട്–- -തൃശൂർ പാതയ്ക്ക് അഭിമുഖമായാണ് അത്യാധുനിക രീതിയിൽ രൂപകൽപ്പനചെയ്ത പുതിയ റെസ്റ്റ് ഹൗസ് സമുച്ചയം.
മേയർ ഡോ. ബീന ഫിലിപ്പ്, എം കെ രാഘവൻ എംപി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജു, കലക്ടർ സ്നേഹിൽകുമാർ സിങ്, മുൻ മന്ത്രി ടി കെ ഹംസ, വി കെ സി മമ്മത് കോയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശൈലജ, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷരായ പി സി രാജൻ, കെ കൃഷ്ണകുമാരി, സംഘടനാ പ്രതിനിധികളായ ടി രാധാ ഗോപി, നാരങ്ങയിൽ ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. പൊതുമരാമത്ത് കെട്ടിടവിഭാഗം ഉത്തരമേഖല സൂപ്രണ്ടിങ് എൻജിനിയർ ഹരീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കെട്ടിടവിഭാഗം ചീഫ് എൻജിനിയർ എൽ ബീന സ്വാഗതവും എക്സി. എൻജിനിയർ എൻ ശ്രീജയൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..