22 December Sunday

മാലിന്യമുക്ത നവകേരളത്തിനായി നാടൊന്നിച്ച്

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

വളയം പഞ്ചായത്ത് വളയം ടൗണിൽ സംഘടിപ്പിച്ച ശുചിത്വ സന്ദേശ പദയാത്ര

നാദാപുരം 
മാലിന്യമുക്ത നവകേരളം രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി വളയം പഞ്ചായത്ത് വളയം ടൗണിൽ ശുചിത്വ സന്ദേശ പദയാത്ര സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, ജീവനക്കാർ, എൻഎസ്എസ് വളന്റിയർമാർ, എസ്‌പിസി കേഡറ്റുകൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ അണിനിരന്നു. പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി പ്രദീഷ്, പി ടി നിഷ, കെ വിനോദൻ, എം സുമതി, അസി. സെക്രട്ടറി രാജീവൻ പുനത്തിൽ, എൻഎസ്എസ് കോ ഓർഡിനേറ്റർ ഷബിത, എച്ച്ഐ സുധിന എന്നിവർ  സംസാരിച്ചു. 
ഇരിങ്ങണ്ണൂർ
എടച്ചേരി പഞ്ചായത്തിലെ  ഇരിങ്ങണ്ണൂർ ടൗൺ ഹരിത സുന്ദര ടൗൺ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ്‌ എൻ പത്മിനി നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ എം രാജൻ അധ്യക്ഷനായി. ഹെൽത്ത് ഇൻസ്പെക്ടർ നിവേദിത പ്രതിജ്ഞ ചൊല്ലി. കെ കുഞ്ഞിരാമൻ, കൊയിലോത്ത് രാജൻ, എ ഡാനിയ, എൻ നിഷ, ഷീമ വള്ളിൽ, കെ രാജൻ, സന്തോഷ് കക്കാട്ട്, വി പി സുരേന്ദ്രൻ, പ്രേമദാസൻ, ഉസ്മാൻ, ഗംഗാധരൻ പച്ചാക്കര, സി കെ ദാമു, അനിത വിജീഷ്, ബാലൻ, വാർഡ് മെമ്പർ സലീന എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top