28 December Saturday

നമുക്കിതാ... ലക്ഷം തൊഴിലവസരം

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

 

സ്വന്തം ലേഖകൻ
കോഴിക്കോട്
സംസ്ഥാന ന്യൂനപക്ഷ കമീഷനും കേരള നോളജ് മിഷനും ചേർന്ന് ന്യൂനപക്ഷ വിഭാഗത്തിലെ യുവജനങ്ങൾക്കായി ഒരുക്കുന്നത് ഒരുലക്ഷം തൊഴിലവസരം. സംസ്ഥാനമൊട്ടാകെ വിവിധ ദിവസങ്ങളിലായി ‘സമന്വയം' പദ്ധതി നടപ്പാക്കിയാണ് ജോലി ഉറപ്പാക്കുന്നത്. ‘സമന്വയം’ ജില്ലാമേള 30നകം നടക്കും. രജിസ്ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. നോളജ് മിഷന്റെ സിഡിഡബ്ല്യുഎം സംവിധാനത്തിലൂടെയും മേളയിലെത്തിയും രജിസ്റ്റര്‍ ചെയ്യാം. ജില്ലയില്‍ വിവിധയിടങ്ങളിലായി ഒന്നിലധികം ‘സമന്വയം'  ക്യാമ്പുകളുണ്ടാകും.
കഴിഞ്ഞ ദിവസം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആലോചനയോഗം ചേര്‍ന്ന്‌ സംഘാടകസമിതി രൂപീകരിച്ചു. ന്യൂനപക്ഷ കമീഷൻ അംഗം പി റോസ അധ്യക്ഷയായി. പരിപാടി ആസൂത്രണത്തിനായുള്ള വിശദയോ​ഗം 16ന് ചേരും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top