22 December Sunday

കാണാതായ മൂന്ന് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

 കൊടുവള്ളി

 ചൂരല്‍മല ദുരന്തത്തില്‍ കാണാതായ മൂന്നുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി.   കിഴക്കോത്ത് പന്നൂര്‍ സ്വദേശിയായ സൂഹി സഹകിന്റെ മൃതദേഹമാണ്‌ കണ്ടെത്തിയത്‌. ചാലിയാറില്‍ നടത്തിയ തിരച്ചിലില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പന്നൂര്‍ പാറയുള്ള കണ്ടിയില്‍ അബ്ദുല്‍ റഹൂഫിന്റെയും നൗഷിബയുടെയും മകളാണ്. 
ദുരന്തമുണ്ടാകുന്നതിന് തലേദിവസം ഉമ്മയുടെ മാതാപിതാക്കളായ വയനാട് തലപ്പുഴ സ്വദേശി യൂസഫിനും ഫാത്തിമയ്ക്കുമൊപ്പം മാതൃസഹോദരി റുക്‌സാനയുടെ ചൂരല്‍മലയിലുള്ള വീട്ടിലേക്ക് വിരുന്നുപോയതായിരുന്നു സൂഹി.  ഈ വീട്ടിലുള്ള 13 പേരാണ് അപകടത്തിനിരയായത്.  മൃതദേഹം പന്നൂര്‍ ജുമാമസ്ജിദിൽ  ഖബറടക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top