22 November Friday

വൈബായി വയോജനോത്സവം

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

കോർപറേഷൻ വയോജനോത്സവത്തിന്റെ ഭാഗമായി കരുവിശേരിയിൽ നടന്ന പരിപാടി തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

 കോഴിക്കോട്‌

പ്രായമായെന്നുപറഞ്ഞ്‌ മൂലയിലിരിക്കാൻ അവരെ കിട്ടില്ല. പാട്ടോ, നൃത്തമോ എന്തായാലും വേദി കണ്ടാൽ തകർത്താടാൻ മുന്നിലുണ്ടാവും. കരുവിശേരിയിലെ പാർക്കിൽ രാപകൽ കലയുടെ അഴക്‌ വിടർത്തി വയോജനങ്ങൾ. കോർപറേഷൻ വയോജനോത്സവത്തിന്റെ ഭാഗമായാണ്‌ പകൽ വീടുകളിലെ അംഗങ്ങൾ ചേർന്ന്‌ കലാവിരുന്നൊരുക്കിയത്‌. 
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പാട്ടുപാടി ഉദ്‌ഘാടനംചെയ്‌തു. മൂന്ന്‌ ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന വയോജനോത്സവത്തിന്റെ രണ്ടാംദിന പരിപാടിയാണ്‌ കരുവിശേരിയിൽ നടന്നത്‌. 60 വയസ്സ്‌ മുതൽ 83 വയസ്സ്‌ വരെയുള്ളവർ കലാപരിപാടികൾ അവതരിപ്പിച്ചു. ഒപ്പന, സംഘനൃത്തം, തിരുവാതിരകളി, സംഘഗാനം, ഗാനാലാപനം തുടങ്ങിയവയാണ്‌ അരങ്ങേറിയത്‌.  20 വാർഡുകളിൽ നിന്നുള്ള കൗൺസിലർമാർ പങ്കെടുത്തു. മേയർ ബീന ഫിലിപ്പും പരിപാടി കാണാനെത്തി. 
 കരുവിശേരി, കുണ്ടൂപ്പറമ്പ്‌, എരഞ്ഞിപ്പാലം, മൊകവൂർ എന്നിവിടങ്ങളിലെ പകൽവീടുകളിലെ നൂറോളം അംഗങ്ങളാണ്‌ പരിപാടി അവതരിപ്പിച്ചത്‌. ക്ഷേമ കാര്യ സമിതി ചെയർമാൻ പി ദിവാകരൻ അധ്യക്ഷനായി. കൗൺസിലർ വി പി മനോജ്‌ സംസാരിച്ചു. 
വ്യാഴം രാവിലെ 10ന്‌ ചെറുവണ്ണൂർ കമ്യൂണിറ്റി ഹാളിലാണ്‌ മൂന്നാംദിന പരിപാടികൾ. 18 വാർഡുകളിൽനിന്നുള്ളവർ പങ്കെടുക്കും. എസ്‌ കെ പൊറ്റെക്കാട്ട്‌ ഹാൾ, ജൂബിലി ഹാൾ എന്നിവിടങ്ങളിലായിരുന്നു  ചൊവ്വാഴ്‌ച പരിപാടി നടന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top