21 December Saturday
സമ്പൂര്‍ണ മാലിന്യമുക്തമാകാൻ ജില്ല

ജനകീയ ക്യാമ്പയിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

ഗാന്ധി ജയന്തിയോടനുബന്ധിച്ചു നെഹ്‌റു യുവക് കേന്ദ്രയുടെ സ്വച്ഛത ഹി സേവാ കാമ്പയിനിന്റെ ഭാഗമായി കോഴിക്കോട് സൗത്ത് ബീച്ച് പരിസരം ശുചീകരിക്കുന്ന കെഎംസിടി കോളേജിലെ എൻഎസ്എസ് വളണ്ടിയർമാർ

 
കോഴിക്കോട്
ശുചിത്വത്തിന്റെ മാതൃകാമുഖം സൃഷ്ടിക്കാനൊരുങ്ങി ജില്ല. സമ്പൂർണ മാലിന്യമുക്തം എന്ന ലക്ഷ്യത്തിലേക്ക് നാടൊന്നാകെ നീങ്ങി. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി. ആദ്യദിനം ആയിരത്തോളം പദ്ധതികൾ നാടിന് സമർപ്പിച്ചു. വിവിധ തലത്തിൽ ശുചീകരണപ്രവർത്തനം നടന്നു. ഗാന്ധിജയന്തി ദിനത്തിൽ തുടങ്ങി മാർച്ച് 30ന്‌ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യം കൈവരിക്കാനാകുന്ന തരത്തിലാണ്  ആസൂത്രണം.  
ഗാന്ധിജയന്തി ദിനത്തിൽ തുടങ്ങി അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ 2025 മാർച്ച് 30 വരെ നീളുന്ന ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം  കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു.ഗാന്ധിജയന്തിയോടനുബന്ധിച്ച്‌ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top